മുള്ളൻകൊല്ലി : കേരള സംസ്ഥാന സർക്കാർ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന തൂഫാൻ വൺ മില്യൺ ഗോൾ പദ്ധതിയിൽ മുള്ളൻകൊല്ലി സെൻ്റ് തോമസ് യു. പി സ്കൂൾ ഭാഗമായി . സ്കൂളിലെ ലഹരി വിരുദ്ധ ക്ലബ്ബും , സ്പോർട്സ് ക്ലബ്ബും സംയുക്തമായി നടത്തിയ പ്രോഗ്രാമിൽ 150 ഓളം ഗോളുകളടിച്ച് വിദ്യാർത്ഥികളും അധ്യാപകരും അണി നിരന്ന പരിപാടി H M മിനി ജോൺ ഉൽഘാടനം ചെയ്തു. നൗഫൽ കെ എം ,അമൽഡ കുര്യൻ, സെബാസ്‌റ്റ്യൻ പി. ജെ , ലിൻഷ തോമസ്, അലീനാവർഗീസ്, എന്നിവർ നേതൃത്വം നൽകി.
തൂഫാൻ വൺ മില്യൺ ഗോൾ പദ്ധതി; മുള്ളൻകൊല്ലി സെൻ്റ് തോമസ് യു. പി സ്കൂൾ ഭാഗമായി

