കാട്ടിക്കുളം ശ്രീ ഓലിയോട് ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ പ്രതിഷ്ഠാദിന മഹോത്സവത്തിന് മെയ്5ന് ചൊവ്വാഴ്ച തുടക്കമാവും ക്ഷേത്രം തന്ത്രി മാടമന നാരായണൻ നമ്പൂതിരിയുടെയും ക്ഷേത്രം മേൽശാന്തി വാമല്ലൂർ ഇല്ലത്ത് നാരായണൻ നമ്പൂതിരിയുടെയും മുഖ്യകാർമികത്വത്തിൽ മെയ് 6,7,8 തീയതികളിലാണ് പ്രധാന ചടങ്ങുകൾ നടക്കുന്നത്, മഹോത്സവത്തിന് മുന്നോടിയായി മെയ് 5ന് ചൊവ്വാഴ്ച വൈകുന്നേരം 6 മണിക്ക് ദീപരാധനനടക്കും തുടർന്ന് ഇരുപതോളം ടീമുകൾ മാറ്റുരക്കുന്ന വമ്പിച്ച കൈകൊട്ടിക്കളി മത്സരം ക്ഷേത്രാങ്കണത്തിൽ അരങ്ങേറും
മെയ് 7 വ്യാഴം വിശേഷാൽ പൂജകൾക്ക് ശേഷം വൈകുന്നേരം 6 30ന് ദീപാരാധനയും 7ന് മഹാ സർപ്പബലിയും നടക്കും രാത്രി 7 30ന് വേദവ്യാസ കൈകൊട്ടിക്കളി സംഘത്തിന്റെ അരങ്ങേറ്റം 8ന് ചാക്യാർകൂത്ത് 9 ന് നാടൻ പാട്ട് (തിറയാട്ടം നാടൻപാട്ട് കലാസമിതി )
മെയ് 8 വെള്ളി വിശേഷാൽ പൂജകൾക്ക് ശേഷം രാവിലെ 9 ന് തന്ത്രി ബ്രഹ്മശ്രീ മാടമന നാരായണൻ നമ്പൂതിരിയുടെ കാർമികത്തിൽ കലശപൂജ 9.30 ന് കലശാഭിഷേകം വൈകുന്നേരം നാലുമണിക്ക് 55 ഗുഹാക്ഷേത്രത്തിൽ നിന്നും ആരംഭിച്ച കാട്ടിക്കുളം നഗരം ചുറ്റി ക്ഷേത്രാങ്കണത്തിൽ എത്തിച്ചേരുന്ന മനോഹരമായ താലപ്പൊലി കോട്ടയാത്ര നടക്കും സന്ധ്യക്ക് സഹസ്രദീപ സമർപ്പണം, പാണ്ടി പഞ്ചാരിമേളം എന്നിവയ്ക്ക് ശേഷം സതീഷ് കലാഭവൻ ചാലക്കുടി നയിക്കുന്ന വയനാട് സാരാംഗിന്റെ മെഗാ ഗാനമേള രാത്രി 12ന് ആകാശ വിസ്മയത്തോടെ ഉത്സവം സമാപിക്കും
അന്നദാനം: ഉത്സവത്തിന്റെ എല്ലാ ദിവസങ്ങളിലും ഭക്തജനങ്ങൾക്കായി വിപുലമായ അന്നദാനം ഉണ്ടായിരിക്കുന്നതാണ്
ആഘോഷകമ്മിറ്റി േചയർമാൻ എ എൻ നിഷാന്ത് 9747161 713
ജനറൽ കൺവീനർ സി കെ മനോജ് 949682 9905
ക്ഷേത്രം പ്രസിഡന്റ് മനീഷ് ഭാസ്കർ 8281632033സെക്രട്ടറി രഞ്ജിത്ത് സി 7012501148


