ടാക്സ് ഡ്രൈവ് നടത്തും, സംസ്ഥാനത്ത് നികുതി തട്ടിപ്പിന് പൂട്ട്!; നികുതി ഘടന പുനഃസംഘടിപ്പിക്കുമെന്ന് വി ഡി സതീശൻ

ടാക്സ് ഡ്രൈവുമായി സർക്കാർ. സംസ്ഥാനത്ത് ടാക്സ് ഡ്രൈവ് നടത്തും. ജനങ്ങളുടെ മേൽ നികുതിഭാരം വർദ്ധിപ്പിക്കാതെയും ജി എസ് ടി സംവിധാനം പുനസംഘടിപ്പിച്ചുo നികുതി വരുമാനം വർദ്ധിപ്പിക്കും. നികുതിവെട്ടിപ്പുകാരോട് നോ കോംപ്രമൈസ്. നിയമാനുസൃതം നികുതി അടയ്ക്കുന്നവർക്ക് എല്ലാ സംരക്ഷണവും നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

ഞങ്ങൾ ശ്രദ്ധയോടെ എല്ലാ കാര്യവും ചെയ്യും. കേരള താത്പര്യത്തിന് വിരുദ്ധമായി ഒന്നും ചെയ്യില്ല. ബജറ്റിൽ പറഞ്ഞ കാര്യങ്ങൾ മൂന്നുമാസത്തിനുള്ളിൽ നടപ്പാക്കാൻ തുടങ്ങും. തെറ്റ് ചെയ്താൽ തെറ്റാണെന്ന് ബോധ്യപ്പെട്ടാൽ പിൻവലിക്കും. അതിനെ യൂടേൺ എന്നോ എന്തുവേണമെങ്കിലും പറഞ്ഞോളുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

നികുതിവെട്ടിപ്പ് സംസ്ഥാനത്ത് വ്യാപകമാണ്. അത് തടയും. സാമ്പത്തിക അവസ്ഥയിൽ 2 വഴിയാണ് മുന്നിലുള്ളത്. ഒന്നും ചെയ്യാൻ കഴിയാത്ത നിസ്സഹായ അവസ്ഥയിലേക്ക് എത്തും. ആ വണ്ടി എവിടെയും ഇടിച്ച് നിൽക്കാതെ അനസ്യൂതം യാത്ര ചെയ്യാനുള്ള തയ്യാറെടുപ്പാണ് ബജറ്റ്. 40 ലക്ഷത്തിനും 50 ലക്ഷത്തിനും ഇടയിൽ ആളുകൾ ഇവിടെ ജോലി ചെയ്യുന്നുണ്ട്.

 

മദ്യപിക്കുന്ന പണം മാത്രമാണ് സർക്കാരിലേക്ക് വരുന്നത്. പണം കിട്ടിയാൽ ഉടനെ അവർ ഗൂഗിൾ പേയിൽ പൈസ അയക്കുകയാണ്. നമ്മുടെ സമ്പത്തിന്റെ അടിത്തറയാണ്;എന്നുവച്ച് അവരെ പറഞ്ഞുവിടാൻ കഴിയുമോ. ഈ സർക്കാർ അത് വിശദമായി പഠിക്കും. പരമാവധി നിക്ഷേപം കൊണ്ടുവരിക എന്നതാണ് രക്ഷപ്പെടനുള്ള മാർഗം.

 

ലൈഫ് ഭവന പദ്ധതിക്ക് പണം നീക്കിവെച്ചിട്ടുണ്ട്. പട്ടികജാതി പട്ടിക വിഭാഗങ്ങൾക്ക് പ്രത്യേക ഭവന പദ്ധതി ആവിഷ്കരിച്ചത് തെരഞ്ഞെടുപ്പ് വാഗ്ദാനമാണ്. അവർക്ക് ഒറ്റ പദ്ധതിയാകുമ്പോൾ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല. അത് മാറ്റുമെന്നത് ഞങ്ങളുടെ വാഗ്ദാനമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *