ഇനി വാട്സ്ആപ്പിലും യൂസർനെയിം; ഫോൺ നമ്പർ കൊടുക്കാതെ ചാറ്റ് ചെയ്യാം, പേര് റിസർവ് ചെയ്യാനുള്ള സൗകര്യം തുടങ്ങി!

വാട്സ്ആപ്പ് ഉപയോക്താക്കൾ ഏറെ നാളായി കാത്തിരുന്ന ‘യൂസർനെയിം’ ഫീച്ചറിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി ഉപയോക്താക്കൾക്ക് തങ്ങൾക്ക് ഇഷ്ടമുള്ള യൂസർനെയിം മുൻകൂട്ടി റിസർവ് ചെയ്യാനുള്ള സൗകര്യം വാട്‌സാപ്പ് ആരംഭിച്ചു കഴിഞ്ഞു. ഫോൺ നമ്പർ പങ്കുവെക്കാതെ തന്നെ മറ്റുള്ളവരുമായി ചാറ്റ് ചെയ്യാൻ സഹായിക്കുന്ന ഈ ഫീച്ചർ സ്വകാര്യതയ്ക്ക് കൂടുതൽ മുൻഗണന നൽകുന്ന ഒന്നാണ്. ഈ വർഷം അവസാനത്തോടെ ലോകമെമ്പാടുമുള്ള എല്ലാ ഉപയോക്താക്കൾക്കും ഈ ഫീച്ചർ ലഭ്യമാകും. നിലവിൽ ഘട്ടംഘട്ടമായാണ് റിസർവേഷൻ സൗകര്യം ഉപയോക്താക്കളിലേക്ക് എത്തിക്കുന്നത്.

 

പുതിയ ആളുകളുമായി സംസാരിക്കുമ്പോഴോ ഗ്രൂപ്പുകളിലും കമ്മ്യൂണിറ്റികളിലും പങ്കുചേരുമ്പോഴോ നിങ്ങളുടെ ഫോൺ നമ്പർ വെളിപ്പെടുത്തേണ്ടതില്ല. പകരം യൂസർനെയിം മാത്രം നൽകിയാൽ മതിയാകും. സുരക്ഷ കൂടുതൽ ശക്തമാക്കാൻ വാട്‌സാപ്പ് ഒരു ‘കീ’ സംവിധാനവും കൊണ്ടുവരുന്നുണ്ട്. നിങ്ങളെ യൂസർനെയിം വഴി ആദ്യമായി ബന്ധപ്പെടാൻ ശ്രമിക്കുന്ന വ്യക്തിക്ക് ഈ കീ ആവശ്യമായി വരും. ഇത് എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് മാറ്റാം. ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവ പോലെ ആർക്കും തിരഞ്ഞ് കണ്ടുപിടിക്കാവുന്ന ഒരു പബ്ലിക് ഡയറക്ടറി വാട്സ്ആപ്പിൽ ഉണ്ടാകില്ല. അതിനാൽ ഒരാൾക്ക് നിങ്ങളെ മെസേജ് അയക്കണമെങ്കിൽ നിങ്ങളുടെ കൃത്യമായ യൂസർനെയിം അറിഞ്ഞിരിക്കണം. ക്രിയേറ്റർമാർക്കും ചെറുകിട സ്ഥാപനങ്ങൾക്കും ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും ഉപയോഗിക്കുന്ന അതേ പേര് തന്നെ വാട്‌സാപ്പിലും റിസർവ് ചെയ്ത് എല്ലാ മെറ്റാ പ്ലാറ്റ്‌ഫോമുകളിലും ഒരേ ഐഡന്റിറ്റി നിലനിർത്താം.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *