ബത്തേരി:കാട്ടാന ആക്രമണത്തിൽ ക്ഷീര കർഷകന് പരിക്കേറ്റു. പഴേരി വീട്ടിക്കുറ്റി ഉന്നതിയിലെ ശശിക്കാണ് (55) പരിക്കേറ്റത്.ഇന്ന് പുലർച്ചെ 5.30 ഓടെയായിരുന്നു സംഭവം. പാൽ അളക്കാൻ പോകുന്നതിനിടെയാണ് ശശിയെ കാട്ടാന ആക്രമിച്ചത്.
ആന തുമ്പിക്കൈ കൊണ്ട് തട്ടിയെറിയുകയായിരുന്നുവെന്നാണ് പറയുന്നത്. ഇടതുകാലിന് പരിക്കേറ്റ ശശിയെ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല എന്നാണ് പ്രാഥമിക വിവരം.നിരന്തരം കാട്ടാന ഇറങ്ങുന്ന പ്രദേശമാണ് ഇവിടം. അപ്രക്ഷിതമായ കാട്ടാന ആക്രമണം നാട്ടുകാരെ ഭീതിയിലാഴ്ത്തി. സ്ഥലം ഫോറസ്റ്റ് ഉദ്യോഗസ്ഥർ സന്ദർശിച്ചു.

