വാഹനാപകടം യുവാവ് മരണപ്പെട്ടു

പുൽപ്പള്ളി: പുൽപ്പള്ളി-നടവയൽ റൂട്ടിലുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ചൂതുപാറ മണിവയൽ സ്വദേശി ശിവകുമാർ (26) ആണ് മരിച്ചത്. പുൽപ്പള്ളി കച്ചേരി ഹോണ്ട വർക്ക് ഷോപ്പിലെ ജീവനക്കാരനായിരുന്നു അദ്ദേഹം.

 

ഇന്ന് വൈകിട്ടോടെയായിരുന്നു അപകടം നടന്നത്. പരിക്കേറ്റ ശിവകുമാറിനെ ഉടൻ തന്നെ പുൽപ്പള്ളി ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലവിൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

 

പുൽപ്പള്ളിയിൽ നിന്നും നടവയൽ ഭാഗത്തേക്ക് പോവുകയായിരുന്ന ഇയാൾ ചണ്ണക്കൊല്ലി ഇറക്കത്തിൽ വഴി സൈഡിൽ നിർത്തിയിരുന്ന ഗുഡ്സ് ഓട്ടോയിൽ ഇടിച്ച് എതിർ ദിശയിൽ നിന്ന് .വന്ന കോഴിവണ്ടിയുടെ അടിയിൽപ്പെട്ട് മരണപ്പെടുകയായിരുന്നു


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *