“ഞാൻ മരിച്ചു എന്ന് തന്നെയാണ് വിചാരിച്ചത് , അത്രയും ഭീകരമായ കാഴ്ചയായിരുന്നു അത് “; കള്ളാടിയിലെ ദുരന്തം നേരിൽ കണ്ട നിഷാന എന്ന യുവതി പറയുന്നത്.കള്ളാടിയിലെ ദു.ര.ന്തം നേരിട്ട് കണ്ട സമീപവാസി നിഷാന വാക്കുകൾ ഇങ്ങനെ ;
‘’ഭീകരമായ ശബ്‌ദം കേട്ടാണ് ഞാൻ പുറത്തുപോയി നോക്കുന്നത് , പേടിപ്പെടുത്തുന്ന ശബ്‌ദമായിരുന്നു , എന്റെ വീട്ടിലപ്പോൾ ഉമ്മച്ചിയും ഞാനും കുട്ടിയുമുള്ളൂ . എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിൽ ഞാൻ ഒരുനിമിഷം സ്തംഭിച്ചുപോയി . ഞാൻ മരിച്ചു മരിക്കാൻ പോവ്വാണ് , എന്റെ കുട്ടിക്ക് ആരുണ്ടാകും , കുട്ടിക്ക് എന്തേലും പറ്റുവോ , എന്നുള്ള ചിന്തയിലായിരുന്നു ഞാൻ .
ഞാൻ മരിച്ചു എന്ന് തന്നെയാണ് വിചാരിച്ചത് . കാരണം അത്രെയും ഭീകരമായ കാഴ്ചയാണ് ഞാൻ നേരിൽ കാണുന്നത് .ആ ടാങ്കർ ലോറി അവിടെയുള്ളത് കൊണ്ടാവാം ചിലപ്പോ ഞങ്ങൾക്ക് ജീവൻ കിട്ടിയത് . അല്ലങ്കിൽ ഞങ്ങളുടെ വീടും തട്ടിത്തെറിപ്പിച്ചുകൊണ്ട് മണ്ണ് പോയിട്ടുണ്ടാകും .
കുട്ടി ആകെ പേടിച്ചുപോയിരുന്നു , നമുക്ക് പോവാം എന്ന് പറഞ്ഞ് കുട്ടി അകെ കരച്ചിലായിരുന്നു . കുട്ടി ഇന്നലെ രാത്രി ഉറങ്ങിയിട്ടില്ല .നമുക്ക് എന്ത് പറ്റിയാലും നമ്മള് സഹിക്കും പക്ഷെ നമ്മുടെ മക്കൾക്ക് എന്ത് സംഭവിച്ചാലും അത് സഹിക്കാൻ പറ്റൂല‘’ എന്നാണ് നിഷാന പറയുന്നത്
