സുൽത്താൻബത്തേരി: ഒയിസ്ക വനിത ചാപ്റ്റർ സുൽത്താൻബത്തേരിയുടെ നേതൃത്വത്തിൽ സ്ത്രീകളുടെ ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്ത്രീകളിൽ സാധാരണയായി കണ്ടുവരുന്ന ഗർഭാശയസംബന്ധമായ അസുഖങ്ങൾ, ബ്രെസ്റ്റ് ക്യാൻസർ, സർവിക്കൽ ക്യാൻസർ എന്നിവയെക്കുറിച്ചുള്ള അവബോധം വളർത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി.
അമ്പലവയൽ എഫ്.എച്ച്.സി.യിലെ ഡോ. ദിവ്യ എം. നായർ ക്ലാസിന് നേതൃത്വം നൽകി. സ്ത്രീകൾ ശ്രദ്ധിക്കേണ്ട ആരോഗ്യ പ്രശ്നങ്ങൾ, രോഗലക്ഷണങ്ങൾ നേരത്തേ തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യം, കൃത്യമായ പരിശോധനകളും പ്രതിരോധ മാർഗങ്ങളും സംബന്ധിച്ച് ഡോക്ടർ വിശദമായി സംസാരിച്ചു.
നിരവധി വനിതകൾ പങ്കെടുത്ത പരിപാടിയുടെ ഉദ്ഘാടനം ഒയിസ്ക വനിത ചാപ്റ്റർ പ്രസിഡന്റ് ശ്രീമതി ലിസി അജിത് നിർവഹിച്ചു. ശ്രീമതി രാജശ്രീ ഗോപകുമാർ സ്വാഗതം ആശംസിച്ചു. പരിപാടിയുടെ സമാപനത്തിൽ ചാപ്റ്റർ ട്രഷറർ ജിഷ നോർബി നന്ദി രേഖപ്പെടുത്തി.
