ജില്ലയിൽ തുടരുന്ന മഴയും കാലാവസ്ഥാ സാഹചര്യങ്ങളും വിലയിരുത്താൻ ജില്ലാതല അവലോകന യോഗം ചേർന്നു.ബഹുമാനപ്പെട്ട കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ജില്ലാതല അവലോകന യോഗം ചേർന്നത്.
ജില്ലയിൽ തുടരുന്ന മഴയും കാലാവസ്ഥാ സാഹചര്യങ്ങളും യോഗം വിലയിരുത്തി. ദുരന്തനിവാരണ പ്രവർത്തനങ്ങൾ, വിവിധ വകുപ്പുകളുടെ ഏകോപനം, ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ പുരോഗതി, പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുൻകരുതൽ നടപടികൾ എന്നിവ യോഗത്തിൽ വിശദമായി അവലോകനം ചെയ്തു.
