വാഹന രൂപമാറ്റം: ‘മാനദണ്ഡം നിശ്ചയിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ല’, കർശന വ്യവസ്ഥകളുണ്ടെന്ന് നിതിൻ ഗഡ്കരി

ന്യൂഡല്‍ഹി: വാഹന രൂപമാറ്റത്തിന് കര്‍ശന വ്യവസ്ഥകളുണ്ടെന്ന് രാജ്യസഭയില്‍ മറുപടി നല്‍കി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. വാഹന രൂപമാറ്റത്തിന്റെ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ല.

സെക്ഷന്‍ 112(2) പ്രകാരം പൊതുജന സുരക്ഷയെ മുന്‍നിര്‍ത്തി വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കോ ചുമതലപ്പെടുത്തുന്ന അതോറിറ്റിക്കോ അധികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

1988-ലെ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരം വാഹന നിര്‍മ്മാതാക്കള്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നല്‍കിയിട്ടുള്ള അടിസ്ഥാന വിവരങ്ങളില്‍ മാറ്റം വരുത്താന്‍ പാടില്ല.

 

വാഹനങ്ങളില്‍ രൂപമാറ്റം വരുത്തുന്നതിന് മുന്‍പായി ഫോം 22-C വഴി രജിസ്റ്ററിങ് അതോറിറ്റിയുടെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണ്. മാറ്റങ്ങള്‍ വരുത്തിയ ശേഷം 14 ദിവസത്തിനുള്ളില്‍ രജിസ്‌ട്രേഷന്‍ രേഖപ്പെടുത്തുന്നതിനായി അപേക്ഷിക്കണമെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു. രാജ്യസഭയില്‍ വി ശിവദാസന്‍ എംപിയുടെ ചോദ്യത്തിനാണ് മറുപടി നല്‍കിയത്.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *