വയനാട് മെഡിക്കൽ കോളേജ് ജനകീയ കൂട്ടായ്മ ആഗസ്റ്റ് 9 ന് മടക്കിമലയിൽ

കമ്പളക്കാട് : വയനാട് മെഡിക്കൽ കോളേജ് മടക്കിമല ദാനഭൂമിയിൽ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 9 ന് ക്വിറ്റ് ഇന്ത്യ ദിനത്തിൽ മടക്കിമലയിൽ

ജനകീയ കൂട്ടായ്മ സംഘടപ്പിക്കും.ജില്ലയിലെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും.പ്രസിഡണ്ടുമാരും രാഷ്ട്രീയ സാംസ്കാരിക സന്നദ്ധ സംഘടനാ പ്രതിനിധികളും കൂട്ടായ്മയിൽ പങ്കാളികളാകും.ഭാവി പരിപാടികൾക്കായ് പത്ത് ഇന കർമ്മ പദ്ധതികൾക്കും കമ്പളക്കാട് വ്യാപാരഭവനിൽ ചേർന്ന യോഗം രൂപം നൽകി.യോഗത്തിൽ ചെയർമാൻ പി. പി രനീഷ് അദ്ധ്യക്ഷത വഹിച്ചു. കൽപറ്റ ബ്ലോക് പഞ്ചായത്ത് മെമ്പർ സലാം നീലിക്കണ്ടി യോഗം ഉദ്ഘാടനം ചെയ്തു.

 

ഗഫൂർ വെണ്ണിയോട്. അബ്‌ദുറഹ്മാൻ എടത്തിൽ. ജോബിൻ ജോസഫ്. എം .കെ റസ്സാഖ്. സതീശൻ കരിങ്കുറ്റി ടി.യു സഫീർ . നസീമ മണ്ടോക്കര .അനിത തിലകൻ. അസീസ് എളഞ്ചേരി . ഷാജി പോൾ തുടങ്ങിയവർ സംസാരിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *