മദ്യപിച്ച് അമിതവേഗത്തിൽ വാഹനമോടിച്ച കേസ്: യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

കാസർകോട്: മദ്യപിച്ച് ദേശീയപാതയിലൂടെ അമിതവേഗതയിൽ വാഹമോടിച്ച യൂട്യൂബറുടെ ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഡ് ചെയ്തു. ‘ഹെലൻ ഓഫ് സ്പാർട്ട’ എന്നറിയപ്പെടുന്ന എസ്.ആർ. ധന്യയുടെ ലൈസൻസാണ് മോട്ടോർവാഹന വകുപ്പ് മൂന്നുമാസത്തേക്ക് സസ്‌പെൻഡ് ചെയ്തത്. ഇതിന് പുറമെ മോട്ടോർവാഹന വകുപ്പിന്റെ മൂന്ന് ദിവസത്തെ പരിശീലന ക്ലാസിലും ധന്യ പങ്കെടുക്കണം.

 

ജൂലായ് ഒന്നിനാണ് നടപടിക്ക് ആസ്പദമായ സംഭവമുണ്ടായത്. ഒരു ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന ധന്യ മദ്യപിച്ചാണ് വാഹനമോടിച്ചത്. പരിശോധനയ്‌ക്കെത്തിയ പോലീസിനെ കണ്ടതോടെ ധന്യ അപകടകരമായ രീതിയിൽ അമിതവേഗത്തിൽ കിലോമീറ്ററുകളോളം വാഹനമോടിച്ചു. പിന്തുടർന്ന പോലീസ് സംഘം സിനിമാ സ്‌റ്റൈലിലാണ് വാഹനം തടഞ്ഞ് ധന്യയെ പിടികൂടുകയും വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *