E20 പെട്രോൾ സുരക്ഷിതമോ? രാജ്യവ്യാപകമായി പമ്പുകളിൽ പരിശോധന; എണ്ണക്കമ്പനികളുടെ നിർണായക വെളിപ്പെടുത്തൽ

ഇ20 പെട്രോൾ സുരക്ഷിതം; മലിനീകരണ ആരോപണങ്ങൾ തള്ളി എണ്ണക്കമ്പനികൾ, രാജ്യവ്യാപക പരിശോധനയിൽ കണ്ടെത്തിയത് ഇതാണ് രാജ്യത്ത് ഉപയോഗിക്കുന്ന എഥനോൾ കലർന്ന ഇ20 പെട്രോളിൽ അമിതമായ ക്ലോറൈഡ് അംശവും ഈർപ്പം കലർന്നതായും ഉയർന്നുവന്ന ആരോപണങ്ങൾ തള്ളി പൊതുമേഖലാ എണ്ണക്കമ്പനികൾ.

 

രാജ്യവ്യാപകമായി നടത്തിയ വിശദമായ പരിശോധനകളിൽ ഇന്ധന മലിനീകരണവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ശരിവയ്ക്കുന്ന തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ എന്നിവർ വ്യക്തമാക്കി. രാജ്യത്തെ മുഴുവൻ ഇ20 ഇന്ധന വിതരണ ശൃംഖലയിലും ശാസ്ത്രീയമായി ക്രമീകരിച്ച റാൻഡം പരിശോധനകളാണ് നടത്തിയത്.

 

പരിശോധനകളിൽ ഇന്ധനത്തിന്റെ ഗുണനിലവാരം നിശ്ചിത മാനദണ്ഡങ്ങൾക്കുള്ളിൽ തന്നെയാണെന്ന് സ്ഥിരീകരിച്ചതായും അതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എണ്ണക്കമ്പനികൾ അറിയിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!