കര്‍ണാടക ബന്ദ്: ജനജീവിതം സാധാരണനിലയില്‍, ബെംഗളൂരുവില്‍ ബന്ദ് ഏശിയില്ല, മാണ്ഡ്യയില്‍ പ്രതിഷേധം

ബെംഗളൂരു :തമിഴ്നാടിനു കാവേരി വെള്ളം വിട്ടുകൊടു ക്കാനുള്ള കാവേരി വാട്ടർ റഗുലേഷൻ കമ്മിറ്റി നിർദേശ ത്തിനെതിരെ കന്നഡ സംഘ ടനകൾ ആഹ്വാനം ചെയ്ത ബന്ദ് ഇന്നു രാവിലെ 6 മുതൽ ആരംഭിച്ചു. വൈകിട്ട് 6 വരെ ആയിരിക്കും.

 

തമിഴ്‌നാടിനു 15 ദിവസത്തേ ക്കു 12,000 ക്യുസെക്സ് വെള്ളം വിട്ടുകൊടുക്കണമെന്നു കാവേരി വാട്ടർ റഗുലേഷൻ കമ്മിറ്റി ചൊവ്വാഴ്ച ആവശ്യപ്പെട്ടതിൽ കർഷകർ പ്രതിഷേധത്തിലാണ്. കാവേരി നദീജല പ്രശ്‌നത്തിനു പുറമേ മേക്കേദാട്ടു, കലസബന്ധൂരി ജല പദ്ധതികൾ നടപ്പാക്കണമെന്നും ആവശ്യപ്പെ ട്ടാണു ബന്ദ്.

 

മെട്രോ റെയില്‍, കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍, ടാക്‌സികള്‍, ഓട്ടോറിക്ഷകള്‍ എന്നിവയും തടസ്സമില്ലാതെ സര്‍വീസ് നടത്തുന്നു. തുമാകുരു, രാമനഗര എന്നിവിടങ്ങളിലും ബന്ദിന് കാര്യമായ പ്രതികരണമുണ്ടായില്ല. രാമനഗരയില്‍ ചില കടകളും ഹോട്ടലുകളും ഭക്ഷണശാലകളും വാണിജ്യ സ്ഥാപനങ്ങളും അടച്ചിട്ടിരുന്നെങ്കിലും, തുമാകുരുവില്‍ ജനജീവിതം സാധാരണ നിലയിലായിരുന്നു.

 

അതിനിടെ വാട്ടല്‍ നാഗരാജിനെ വീട്ടില്‍ തടഞ്ഞുവെച്ച് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാവിലെ സഞ്ജയ് നഗറിലെ ഡോളേഴ്‌സ് കോളനിയിലുള്ള അദ്ദേഹത്തിന്റെ വീട്ടില്‍ പൊലീസ് എത്തിയപ്പോള്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി. പൊലീസുകാരുടെ ഒരു സംഘം ബലമായി വീട്ടില്‍ പ്രവേശിച്ചാണ് നാഗരാജിനെ കൊണ്ടുപോയത്. പ്രതിഷേധ മുദ്രാവാക്യം മുഴക്കിയ നാഗരാജിനെ പൊലീസ് ബലമായി വാഹനത്തില്‍ കയറ്റുകയായിരുന്നു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!