മീനങ്ങാടി: ചില്ലിംഗ് പ്ലാന്റിന് സമീപമാണ് വാഹനാപകടമുണ്ടായത്. ചാര്‍ജിംഗ് സ്റ്റേഷന് മുന്നില്‍ നിര്‍ത്താന്‍ ശ്രമിച്ച കാറിന് പിന്നില്‍ മറ്റൊരു കാര്‍ ഇടിച്ചാണ് അപകടം അപകടത്തില്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞുള്‍പ്പെടെ രണ്ടുപേര്‍ക്ക് പരിക്കേറ്റു.
മീനങ്ങാടി അമ്പലപ്പടി സ്വദേശി ആല്‍ബിനും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. ആല്‍ബിന്റെ ഭാര്യ സാന്ദ്രയ്ക്കും മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനുമാണ് പരിക്കേറ്റത്. ഇരുവരെയും മീനങ്ങാടി ആരോഗ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
