സുൽത്താൻ ബത്തേരിയിൽ വടക്കനാട് പള്ളിവയലിൽ കാണാതായ ഗോത്രവയോധിക തങ്കിയുടെ കൊച്ചുമകൻ മുരളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സമീപത്തെ കൊളച്ചിപാറ വനമേഖലയിലാണ് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ മൂന്നു ദിവസമായി മുരളിയെ കാണാനില്ലായിരുന്നു. സംഭവത്തിൽ ബന്ധുക്കൾ പൊലീസിൽ പരാതി നൽകാൻ ഇരിക്കെയാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. സുൽത്താൻ ബത്തേരി പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.ജൂലൈ 30നാണ് തങ്കിയെ കാണാതായത്. തങ്കിയുടെ മകൾ ശാന്തിയുടെ മകനാണ് മുരളി.
