ഓണത്തിന് മുന്നോടിയായി വിവിധ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് സംസ്ഥാനത്തെ വിവിധ വിഭാഗങ്ങൾക്കായി സാമ്പത്തിക സഹായങ്ങളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ.സാമൂഹിക ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് ഓഗസ്റ്റ് 19 മുതൽ പെൻഷൻ വിതരണം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതിനായി 1,105 കോടി രൂപ അനുവദിച്ചു.

 

സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4,500 രൂപ ബോണസും 20,000 രൂപ ഓണം അഡ്വാൻസും നൽകും. ആശാ പ്രവർത്തകർക്കും അങ്കണവാടി പ്രവർത്തകർക്കും 1,450 രൂപ വീതം ഓണസഹായം അനുവദിക്കും. പിന്നാക്ക വിഭാഗങ്ങൾക്കുള്ള പെൻഷൻ കുടിശികയും വിതരണം ചെയ്യും.

 

നെല്ല് സംഭരണവുമായി ബന്ധപ്പെട്ട കുടിശിക തീർക്കുന്നതിനും സപ്ലൈകോയ്ക്ക് 53 കോടി രൂപ അനുവദിക്കും. തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1,200 രൂപ വീതം ഓണക്കാല സഹായം നൽകും. അങ്കണവാടി ജീവനക്കാരുടെ കുടിശിക തീർക്കാൻ 34 കോടി രൂപ അനുവദിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. പാചകത്തൊഴിലാളികൾക്കും പുതുക്കിയ നിരക്കിലുള്ള തുക ലഭ്യമാക്കും.

 

ഓണക്കിറ്റ് വിതരണവും പുരോഗമിക്കുകയാണെന്ന് സർക്കാർ അറിയിച്ചു. തയ്യാറാക്കിയ ആറ് ലക്ഷം ഓണക്കിറ്റുകളിൽ പകുതിയിലധികവും റേഷൻ കടകളിലെത്തിയിട്ടുണ്ട്. ഇന്ന് ഉച്ചവരെ 75,000ത്തിലധികം കിറ്റുകൾ വിതരണം ചെയ്തതായും അധികൃതർ അറിയിച്ചു. ഓണക്കാലത്ത് 13 സബ്സിഡി സാധനങ്ങൾ വില വർധനയില്ലാതെ വിതരണം ചെയ്യും. കൂടാതെ 10 ഇനങ്ങൾക്ക് കഴിഞ്ഞ ഓണക്കാലത്തേക്കാൾ കുറഞ്ഞ വില ഉറപ്പാക്കിയതായും സർക്കാർ വ്യക്തമാക്കി.

 

വാർത്താസമ്മേളനത്തിൽ എംഡിഎംഎ കേസിലെ പ്രതികളുമായുള്ള സൗഹൃദം സംബന്ധിച്ച ചോദ്യത്തിനും മുഖ്യമന്ത്രി മറുപടി നൽകി. താൻ പരിചയപ്പെട്ട സമയത്തെക്കുറിച്ചാണ് പറഞ്ഞതെന്നും അതിന് മുമ്പ് ആ വ്യക്തി തന്നെ വന്ന് കണ്ടിട്ടുണ്ടാകാമെന്നും അദ്ദേഹം വിശദീകരിച്ചു. സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്തെന്ന ആരോപണം തള്ളി മുഖ്യമന്ത്രി പ്രതികരിച്ചു. ഒരു പോസ്റ്റും നീക്കം ചെയ്യണമെന്ന് സർക്കാർ മെറ്റയോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ‘ലീഗൽ റിക്വയർമെന്റ്’ എന്നത് സർക്കാർ നിർദേശം നൽകിയെന്ന അർഥത്തിലല്ലെന്നും അദ്ദേഹം പറഞ്ഞു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!