കണ്ണൂരിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടാങ്കർലോറിയിടിച്ച് തീപിടിത്തം, രണ്ടുപേർ മരിച്ചു

കണ്ണൂർ:നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലേക്ക് ടാങ്കർലോറി ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ രണ്ട് മരണം. കണ്ണൂർ പിലാത്തറ മണ്ടൂരിലാണ് ദാരുണമായ സംഭവം. കേടായി നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലേക്കാണ് ടാങ്കർലോറി പാഞ്ഞെത്തി ഇടിച്ചുകയറിയത്. കേടായ ലോറി നന്നാക്കാനെത്തിയ മെക്കാനിക്കും സഹായിയുമാണ് മരിച്ചത്. ഇന്ന് പുലർച്ചെ 3.30ഓടെയായിരുന്നു സംഭവം.

 

റോഡരികിൽ നിർത്തിയിട്ട തടികയറ്റിവന്ന‌ ലോറിയിലിടിച്ചയുടൻ ഇരുവാഹനങ്ങളിലും തീപിടിച്ചു. ലോറി പൂർണമായും കത്തിനശിച്ചു. സംഭവമറിഞ്ഞ് അഗ്നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. കണ്ണൂർ-പാപ്പിനിശേരി വഴി പയ്യന്നൂർക്കുള്ള റോഡിലാണ് അപകടം നടന്നത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!