താമരശ്ശേരിയിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട്:താമരശ്ശേരി മിനി ബൈപ്പാസ് റോഡിലെ കെട്ടിടത്തിൽ എസിയിൽ ഗ്യാസ് നിറക്കുന്നതിനിടെ പൊട്ടിത്തെറിച്ച് രണ്ടുപേർക്ക് പൊള്ളലേറ്റു. താമരശ്ശേരി ചോയിമഠം സ്വദേശി പ്രയേഷ്, കൊടുവള്ളി കളരാന്തിരി സ്വദേശി ദീപക് എന്നിവർക്കാണ് പൊള്ളലേറ്റത്. മൂന്നു വർഷത്തോളം പഴക്കമുളള എസിയുടെ അറ്റകുറ്റപ്പണിക്ക് എത്തിയ ടെക്നീഷ്യൻമാരായിരുന്നു ഇരുവരും.

 

ഇന്നലെ വൈകീട്ട് ആറു മണിയോടെയായിരുന്നു സംഭവം. വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ച എസിയുടെ ഭാഗങ്ങൾ 50 മീറ്ററോളം അകലെയുള്ള വീടിൻ്റെ മുറ്റത്തു വരെ എത്തി. പൊള്ളലേറ്റ രണ്ടുപേരെയും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!