അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു

കൊച്ചി: കണ്ടെയ്നർ ടെർമിനൽ റോഡിൽ വാഹനാപകടത്തിൽപ്പെട്ട യുവാവിനെ ആശുപത്രിയിലാക്കാൻ സഹായിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. മുളവുകാട് സ്വദേശിയും ബൈക്ക് യാത്രികനുമായ ആൽഫി പെരേരയ്ക്കാണ് യാത്രയ്ക്കിടെ അപകടം സംഭവിച്ചത്. കൊച്ചിയിൽ നടന്ന ഒരു യോഗത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് സംഭവം. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് തൊട്ടുമുന്നിലാണ് അപകടം നടന്നത്.

 

രണ്ട് ഇരുചക്രവാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചതിനെ തുടർന്ന് യുവാവ് റോഡിൽ മുഖമടിച്ചുവീണ് പരിക്കേറ്റിരുന്നു. അപകടം കണ്ട ഉടൻ തന്നെ വാഹനം നിർത്തി പുറത്തിറങ്ങി. പരിക്കേറ്റയാളെ ആശുപത്രിയിലാക്കാൻ മുഖ്യമന്ത്രി പോലീസുകാർക്ക് നിർദേശം നൽകി. ഉടൻ തന്നെ നാട്ടുകാരും പൊലീസും ചേർന്ന് പരിക്കേറ്റയാളെ മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനത്തിൽ കയറ്റി.

 

സുരക്ഷാ ഉദ്യോഗസ്ഥരോട് മറ്റൊരു പൈലറ്റ് വാഹനത്തിന്റെ ആവശ്യമില്ലെന്നും താൻ ഒറ്റക്ക് പൊക്കോളാം എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉടൻ തന്നെ പരിക്കേറ്റയാളെ പൊലീസ് വാഹനത്തിൽ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന്, അപകടം എങ്ങനെയാണ് സംഭവിച്ചതെന്ന് അവിടെയുണ്ടായിരുന്ന നാട്ടുകാരോട് ചോദിച്ചു മനസ്സിലാക്കിയ ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!