ഹോംസ്റ്റേ കേന്ദ്രീകരിച്ച് ആനക്കൊമ്പ് വിൽപ്പന രണ്ട് യുവാക്കൾ അറസ്റ്റിൽ

സുൽത്താൻ ബത്തേരി : ആനക്കൊമ്പുമായി 2 യുവാക്കൾ അറസ്റ്റിലായി. ഫോറസ്റ്റ് ഇന്റലിജൻസ് സെല്ലിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ ഓപ്പറേഷനിൽ തിരുവനന്തപുരം ഫോറസ്ററ് ഇന്റലിജൻസ് സെൽ കൽപ്പറ്റ ഫോറസ്റ്റ് ഫ്ലയിങ് സ്ക്വാഡ്, കുറിച്ച്യാട് റെയിഞ്ച്, കുപ്പാടി ഫോറസ്റ്റ് സ്റ്റേഷൻ എന്നിവരുടെ സഹകരണത്തോടെ സുൽത്താൻബത്തേരി പുൽപ്പള്ളി റോഡിൽ ആറാം മൈലിലെ ഹോംസ്റ്റേ കേന്ദ്രീകരിച്ച് നടത്തിയ അനധികൃത ആനക്കൊമ്പ് വിൽപ്പന നടത്തിയ രണ്ട് പ്രതികളെയും കൊമ്പ് കൊണ്ടുവന്ന ഒരു വാഹനവും പിടികൂടി.

 

ബത്തേരി വടക്കനാട് സ്വദേശി ഷമിൻ ഫ്രാൻസിസ് ,ബത്തേരി ചെതലയം ആറാം മൈൽ സ്വദേശി അഭിലാഷ്. വി.ജി എന്നിവരാണ് പിടിയിലായത്.

 

രണ്ട് ആനകളിൽ നിന്നും ശേഖരിച്ച ആനക്കൊമ്പുകളാണ് പിടികൂടിയത് എന്നാണ് പ്രതികളുടെ മൊഴി. കൂടുതൽ പ്രതികളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്നു അധികൃതർ അറിയിച്ചു.

 

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!