റെയില്‍വേ ഗേറ്റ് അടയ്ക്കുന്നതിനിടെ കടന്നുപോകാൻ ശ്രമിച്ച ജീപ്പ് പാളത്തില്‍ കുടുങ്ങി

കണ്ണൂർ:ട്രെയിൻ വരുന്നതിനു മുന്പ് റെയില്‍വേ ഗേറ്റ് അടയ്ക്കാനുള്ള ശ്രമത്തിനിടെ കടന്നുപോകാൻ ശ്രമിച്ച ജീപ്പ് നിയന്ത്രണംവിട്ട് റെയില്‍വേ ട്രാക്കുകള്‍ക്ക് ഇടയില്‍ വീണു കുടുങ്ങി.

 

ഇന്നലെ രാവിലെ 10.15 ഓടെ കണ്ണൂർ-തലശേരി ദേശീയപാതയിലെ താഴെചൊവ്വ റെയില്‍വേ ഗേറ്റിലായിരുന്നു സംഭവം. ഗേറ്റ് അടയ്ക്കാൻ ഗേറ്റ്മാൻ ശ്രമിക്കുന്നതിനിടെ അമിതവേഗത്തില്‍ ഗേറ്റ് കടന്ന ജീപ്പിന്റെ ടയർ വാഹനങ്ങള്‍ കടന്നു പോകാനായി സ്ഥാപിച്ച കോണ്‍ക്രീറ്റ് സ്ലാബില്‍നിന്നു തെന്നി രണ്ട് റെയില്‍വേ ട്രാക്കുകള്‍ക്കിടയിലേക്ക് കുടുങ്ങുകയായിരുന്നു.

 

തലശേരി ഭാഗത്തുനിന്ന് കണ്ണൂരിലേക്കുള്ള എക്സ്പ്രസ് ട്രെയിൻ വരുന്നതിനിടെയായിരുന്നു സംഭവം. ഗേറ്റ് അടച്ച്‌ സിഗ്നല്‍ ലഭിക്കാത്തതിനെ തുടർന്ന് ട്രെയിൻ നിർത്തിയിട്ടു. പിന്നീട് ക്രെയിൻ ഉപയോഗിച്ച്‌ ജീപ്പ് മാറ്റിയാണ് ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചത്. നിയമം ലംഘിച്ച്‌ ഗേറ്റ് കടന്ന ജീപ്പ് ഡ്രൈവർക്കെതിരേ റെയില്‍വേ വകുപ്പ് പ്രകാരം കേസെടുത്തു. പിഴ ഈടാക്കുമെന്നും അധികൃതർ അറിയിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!