പാകിസ്താന് യു.എൻ വേദിയിൽ ഇന്ത്യയുടെ കടുത്ത തിരിച്ചടി; കശ്മീർ വിഷയത്തിൽ വായടപ്പിച്ച് നയതന്ത്ര ഉദ്യോഗസ്ഥൻ

ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ സമിതിയിൽ ഇന്ത്യക്കെതിരെ നിരന്തരം അടിസ്ഥാനരോഗ ആരോപണങ്ങൾ ഉന്നയിക്കുന്ന പാകിസ്താന് ചുട്ട മറുപടിയുമായി ഇന്ത്യ. ജമ്മു-കശ്മീരിനെക്കുറിച്ചും ഇന്ത്യയിലെ ഭൂരിപക്ഷ-ന്യൂനപക്ഷ അവസ്ഥകളെക്കുറിച്ചും പാകിസ്താൻ നടത്തുന്ന നുണപ്രചാരണങ്ങൾക്കെതിരെ ഇന്ത്യ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്.

 

തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്താന് സ്വന്തം രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയും ന്യൂനപക്ഷ വേട്ടയും മാത്രമാണ് പറയാനുള്ളതെന്ന് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥൻ ക്ഷിതിജ് ത്യാഗി യു.എൻ വേദിയിൽ തുറന്നടിച്ചു. ജമ്മു-കശ്മീർ ഇന്ത്യയുടെ അഭിവാജ്യ ഘടകമാണെന്നും അത് എന്നും അങ്ങനെ തന്നെയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാകിസ്താന്റെ അധീനതയിലുള്ള അവിഭക്ത കശ്മീരിന്റെ ഭാഗം അവർ ഉടൻ ഒഴിഞ്ഞുനൽകണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

 

ലോകത്തിലെ ഏറ്റവും വലിയ മുസ്ലിം ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നായ ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ ഭരണത്തിൻ്റെ ഉന്നത പദവികളും നിയമ നിർമ്മാണ സഭകളും കോടതികളും നയിക്കുമ്പോൾ, പാകിസ്താനിൽ ഹിന്ദു, സിഖ്, ക്രിസ്ത്യൻ ജനവിഭാഗങ്ങൾ അനുദിനം ചുരുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ക്ഷിതിജ് ത്യാഗി ചൂണ്ടിക്കാട്ടി. അവിടങ്ങളിൽ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി നിർബന്ധിത മതപരിവർത്തനം നടത്തുന്നതും ഷിയ, അഹമ്മദീയ, ഹസാറ തുടങ്ങിയ മുസ്ലിം വിഭാഗങ്ങൾ പോലും ക്രൂരമായ പീഡനങ്ങൾക്ക് ഇരയാകുന്നതും ലോകം കാണേണ്ടതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!