ഭിന്നശേഷിക്കാർക്ക് ആശ്വാസം; ബജറ്റ് പ്രഖ്യാപനം യാഥാർത്ഥ്യമായി, വാഹന നികുതി ഇളവ് 15 ലക്ഷമായി

സംസ്ഥാനത്തെ ഭിന്നശേഷിക്കാർക്കുള്ള മോട്ടോർ വാഹന നികുതിയിളവ് പരിധി ഉയർത്തുമെന്ന ബജറ്റ് പ്രഖ്യാപനം യാഥാർത്ഥ്യമാക്കി സർക്കാർ. നികുതിയിളവ് പരിധി ഏഴ് ലക്ഷത്തിൽ നിന്ന് 15 ലക്ഷം രൂപയായി ഉയർത്തി. കേരള മോട്ടോർ വാഹനനികുതി നിയമത്തിൽ ഭേദഗതി വരുത്തിക്കൊണ്ട് സംസ്ഥാന സർക്കാർ പുതിയ വിജ്ഞാപനം പുറത്തിറക്കി. ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

 

കൂടാതെ, ഇന്നലെ ചേർന്ന യോഗത്തിൽ മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും ജില്ലയുടെ പ്രശ്നങ്ങൾ ചർച്ച ചെയ്തെന്നും 60 ശതമാനത്തോളം പ്രശ്നങ്ങൾ പരിഹരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുമെന്നും ബാക്കിയുള്ളവ പരിഹരിക്കാൻ നിയമനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടുക്കി കട്ടപ്പനയിൽ യുഡിഎഫ് സംഘടിപ്പിച്ചസ്വീകരണപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

‘യോഗത്തിൽ സംസാരിക്കുന്നതിനിടെ ചില മാധ്യമങ്ങളെയും മുഖ്യമന്ത്രി വിമർശിക്കുകയുണ്ടായി. യുഡിഎഫ് തോറ്റുപോകുമെന്ന് പലരും പറഞ്ഞു. ഒരു ദിവസം അഞ്ച് ചാനലുകൾ സർവേ നടത്തി. ഞങ്ങൾ തോറ്റുപോകുമെന്ന് പ്രവചിച്ചു. പക്ഷെ, ജനങ്ങളുടെ മനസ്സിൽ യുഡിഎഫ് ആയിരുന്നു. അവർ യുഡിഎഫിന് ഉജ്ജ്വലവിജയം നൽകി.’ മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

 

സിഎച്ച്ആർ ഭൂമിയിലെ നിയമപ്രശ്നങ്ങളും ഉടൻ പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുൻപ് റവന്യൂ വകുപ്പിനും വനംവകുപ്പിനും വ്യത്യസ്ത അഭിപ്രായമായിരുന്നു. ഈ സർക്കാരിൽ എല്ലാ വകുപ്പുകൾക്കും ഒരേ അഭിപ്രായമേ ഉണ്ടാകൂ. ജാതി സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പ്രശ്നം ഈ സർക്കാർ വന്നതോടെ പരിഹരിച്ചു. പട്ടയം നൽകുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ട്. കൂടുതൽപട്ടയം നൽകാനുള്ള നടപടികൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!