മലപ്പുറം: വേങ്ങൂരിൽ കുടുംബനാഥൻ മരണപ്പെട്ടതിനെ തുടർന്ന് ബാങ്ക് വായ്പ തിരിച്ചടവ് മുടങ്ങിയ നിർധന കുടുംബത്തിന്റെ വീട് ജപ്തി ചെയ്യാനെത്തിയ ബാങ്ക് ഉദ്യോഗസ്ഥരെ തിരിച്ചയച്ച് നജീബ് കാന്തപുരം എം എൽ എ . മലപ്പുറം പെരിന്തൽമണ്ണ വേങ്ങൂരിലാണ് സംഭവം.
രണ്ട് യുവതികളും അമ്മയും മാത്രമുള്ള കുടുംബത്തെയാണ് വീട്ടിൽ നിന്നും പുറത്താക്കാൻ ശ്രമിച്ചത്. കുടുംബം എം എൽ എ യോട് ഫോണിൽ സഹായം അഭ്യർത്ഥിക്കുകയായിരുന്നു. എം എൽ എ എത്തി ഉദ്യോഗസ്ഥരുമായി സംസാരിച്ച് സംഘത്തെ മടക്കി അയച്ചു.
ഇതിനിടെ എം എൽ എ യും ഉദ്യോഗസ്ഥരും തമ്മിൽ വാക്കേറ്റവും ഉണ്ടായി. അച്ഛന്റെ ചികിത്സാർത്ഥം കുടുംബം മേലാറ്റൂർ സഹകരണ ബാങ്കിൽ നിന്ന് 5 ലക്ഷം വായ്‌പ്പ എടുത്തിരുന്നു. കുടുംബനാഥൻ മരിച്ചതോടെ തിരിച്ചടവ് മുടങ്ങുകയായിരുന്നു.
