‘കോക്പിറ്റിന്റെ വാതിൽ തുറന്നുകൊടുത്ത മനസാന്നിധ്യം നിർണായകമായി’ ; ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിന് ആദരവർപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 

ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് വിമാനം തകർക്കാൻ ശ്രമിച്ച സഹപൈലറ്റിന്റെ അക്രമത്തെ ധീരമായി ചെറുത്ത് 174 യാത്രക്കാരുടെ ജീവൻ രക്ഷിച്ച ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ അഭിനന്ദിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സഹപൈലറ്റ് വിമാനം അപകടത്തിലാക്കാൻ ശ്രമിച്ചപ്പോൾ കടുത്ത മുറിവേറ്റിട്ടും പൈലറ്റ് കാണിച്ച മനസ്സാന്നിധ്യമാണ് വൻ ദുരന്തം ഒഴിവാക്കിയതെന്ന് ട്രംപ് പറഞ്ഞു. അക്രമിയായ സഹപൈലറ്റ് ഒരു ഭീകരനോ അല്ലെങ്കിൽ കടുത്ത മാനസികവൈകല്യമുള്ള ആളോ ആകാം എന്ന് ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചു.

 

ആകാശത്തുവെച്ച് വിമാനം പെട്ടെന്ന് താഴേക്ക് പതിക്കാൻ തുടങ്ങിയതോടെ കടുത്ത പരിഭ്രാന്തിയാണ് യാത്രക്കാർക്കിടയിൽ ഉണ്ടായത്. കുത്തേറ്റ പരിക്കുകളോടെ ചോരയിൽ കുളിച്ചുനിൽക്കുമ്പോഴും സ്മിത് മച്ചാർ കോക്പിറ്റിന്റെ വാതിൽ തുറന്നുകൊടുത്തത് നിർണായകമായി മാറിയെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. വാതിൽ തുറന്നതോടെ ഇസ്രായേലിയായ ഒരു യാത്രക്കാരനും മറ്റ് ക്രൂ അംഗങ്ങളും ഉള്ളിലേക്ക് ഇരച്ചുകയറുകയും അക്രമിയെ മല്ലിട്ട് കീഴടക്കുകയുമായിരുന്നു. ഇവരുടെ സമയോചിതമായ ഇടപെടൽ വിമാനത്തിന്റെ നിയന്ത്രണം തിരികെ പിടിക്കാൻ സഹായിച്ചു.

 

​ഈ സംഭവത്തെക്കുറിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി താൻ സംസാരിച്ചതായി ട്രംപ് വ്യക്തമാക്കി. വിമാനം പിന്നീട് സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ അടിയന്തരമായി സുരക്ഷിതമായി ലാൻഡ് ചെയ്തു. പരിക്കേറ്റ സ്മിത് മച്ചാർ സൗദിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമിയായ സഹപൈലറ്റിനെ കസ്റ്റഡിയിലെടുത്ത് അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തുവരികയാണ്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!