ഇസ്രായേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം ക്യാപ്റ്റൻ സ്മിത് മച്ഛാരിന്

ഇസ്രായേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം സ്മിത് മച്ഛാറിന്.ചോരയിൽ കുളിച്ചു കിടക്കുമ്പോഴും തോറ്റുകൊടുക്കാൻ തയ്യാറാകാതെ 172 ജീവനുകൾ രക്ഷിച്ച ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ഛാറിന്റെ അസാമാന്യ ധീരതയ്ക്ക് ആഗോള ആദരം. ദുബായിൽ നിന്ന് തെൽ അവീവിലേക്ക് പോയ ഫ്ലൈ ദുബായ് വിമാനം (FZ1073) തകർക്കാൻ ശ്രമിച്ച കോ-പൈലറ്റിന്റെ ഭീകര നീക്കത്തെ ജീവൻ പണയം വെച്ച് ചെറുത്ത ക്യാപ്റ്റൻ സ്മിത് മച്ഛാറിന് ഇസ്രായേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരമായ ‘പ്രസിഡൻഷ്യൽ അവാർഡ് ഫോർ സിവിൽ ഹീറോയിസം’ (Presidential Award for Civilian Heroism) പ്രഖ്യാപിച്ചു. ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് ആണ് വ്യാഴാഴ്ച ഈ ചരിത്രപരമായ പ്രഖ്യാപനം നടത്തിയത്.

മിഡിൽ ഈസ്റ്റിൽ വലിയൊരു വിമാന ദുരന്തം വിതയ്ക്കാൻ പദ്ധതിയിട്ടാണ് കോ-പൈലറ്റ് ഹമ്മാം അൽ ഹമ്മാമി കോക്പിറ്റിനുള്ളിൽ വെച്ച് ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ ക്രൂരമായി കുത്തിപ്പരിക്കേൽപ്പിച്ചത്. വിമാനത്തിന്റെ നിയന്ത്രണം പൂർണ്ണമായി കൈക്കലാക്കി തെൽ അവീവിലെ ജനവാസ കേന്ദ്രത്തിലെ വൻ കെട്ടിടത്തിലേക്ക് ഇടിച്ചുകയറ്റാനായിരുന്നു അക്രമിയുടെ പ്ലാൻ. എന്നാൽ കഠിനമായ പരിക്കുകളോടെ രക്തത്തിൽ കുളിച്ചുകിടക്കുമ്പോഴും ധീരനായ ഈ ഭാരതീയ പൈലറ്റ് കോക്പിറ്റിന്റെ വാതിൽ സമർത്ഥമായി തുറന്നുകൊടുക്കുകയായിരുന്നു. തുടർന്ന് വിമാനത്തിലുണ്ടായിരുന്ന ഇസ്രായേലി യാത്രക്കാരും ജീവനക്കാരും ചേർന്ന് അക്രമിയെ കീഴടക്കുകയും വിമാനം സൗദി അറേബ്യയിലെ തബൂക്കിൽ സുരക്ഷിതമായി ഇറക്കുകയുമായിരുന്നു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!