റിയാദ് വിമാനത്താവളത്തിൽ ഹൂതികളുടെ ഭീകരാക്രമണം; സൗദി പൈലറ്റ് ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം,നിരവധി പേർക്ക് പരിക്ക്

റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഹൂതികളുടെ ആക്രമണത്തില്‍ പൈലറ്റ് ഉള്‍പ്പെടെ മൂന്ന് സൗദി പൗരന്മാര്‍ കൊല്ലപ്പെട്ടു. വിമാനത്താവളത്തിന് നേരെ വ്യാഴാഴ്ചയുണ്ടായ രണ്ട് ആക്രമണങ്ങളില്‍ ഒരു സൗദി പൈലറ്റ് ഉള്‍പ്പെടെ മൂന്ന് സൗദി പൗരന്മാര്‍ കൊല്ലപ്പെട്ടതായി അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസ്താവനയില്‍ സ്ഥിരീകരിച്ചു.

ആദ്യ ആക്രമണം വിമാനത്താവളത്തിലെ സൗകര്യങ്ങളെ ലക്ഷ്യമിട്ടായിരുന്നെങ്കില്‍, രണ്ടാമത്തേത് സൗദിയ എയര്‍ലൈന്‍സിന്റെ വിമാനത്തിന് നേരെയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനങ്ങളിലൊന്നിന് കേടുപാടുകള്‍ സംഭവിച്ചതായും എയര്‍ലൈന്‍ സ്ഥിരീകരിച്ചു. സംഭവസമയത്ത് വിമാനത്തില്‍ യാത്രക്കാര്‍ ആരും ഉണ്ടായിരുന്നില്ല.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!