കേരള കുംഭാര സമുദായ സഭ (KKS) ജനറൽബോഡി യോഗം ബത്തേരി കുപ്പാടിയിൽ വച്ച് ചേർന്നു

ബത്തേരി:കുംഭാര സമുദായത്തിലെ ജാതി പേരിലെ അവഗണന നീക്കുക,മൺപാത്രം നിർമ്മിക്കാനുള്ള കളിമണ്ണ് ശേഖരണത്തിന് നടപടി സുതാര്യമാക്കുക,മൺപാത്ര നിർമ്മാണം വ്യവസായ പട്ടികയിൽ ഉൾപ്പെടുത്തുക എന്നീ വിഷയങ്ങൾ അവതരിപ്പിച്ചുകൊണ്ട് കൽപ്പറ്റയിൽ വെച്ച് നടത്തുന്ന ജില്ലാ സമ്മേളനത്തിൽ കേരളത്തിലെ സാമൂഹിക സാംസ്കാരിക നായകന്മാരെ ഉൾപ്പെടുത്താൻ തീരുമാനിച്ചു.

ജില്ലാ സെക്രട്ടറി രാജൻ കോട്ടപ്പുറം സ്വാഗതം പറഞ്ഞു ജില്ലാ പ്രസിഡൻറ് കുട്ടൻ കൊയ്ലേരിയുടെ അധ്യക്ഷതയിൽ സംസ്ഥാന പ്രസിഡൻറ് വിജയൻ തൃശ്ശൂർ, ജനറൽ സെക്രട്ടറി അജിത്ത് കോഴിക്കോട്, വർക്കിംഗ് പ്രസിഡൻറ് കുട്ടൻ മാമ്പറ്റ, എന്നിവർ പ്രസംഗിച്ചു .ജില്ല ട്രഷറർ അനിൽകുമാർ മുള്ളൻവയൽ, കുഞ്ഞുമണി, ഷീജരാജൻ , എന്നിവർ സംസാരിച്ചുജില്ലാ ജോയിൻ്റ് സെക്രട്ടറി രാജേഷ് നന്ദി അറിയിച്ചു


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!