രാഹുല്‍ഗാന്ധി നാളെ വയനാട്ടിൽ
കല്‍പ്പറ്റ: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി നാളെ വയനാട് മുണ്ടക്കൈ ഉരുള്‍പ്പൊട്ടലുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരെ സന്ദര്‍ശിക്കും. രാവിലെ 9.15ന് സ്‌പെഷ്യല്‍ ഫ്‌ളൈറ്റില്‍ മൈസൂരിലെത്തുന്ന രാഹുല്‍ഗാന്ധി…
ചൂരൽമല ദുരന്തം മരിച്ചവരുടെ ബന്ധുക്കൾക്ക് 2 ലക്ഷം : ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: വയനാട് ഉരുൾപൊട്ടൽ സാഹചര്യത്തിൽ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മരിച്ചവരുടെ ബന്ധുക്കൾക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50000 രൂപയുമാണ് പ്രഖ്യാപിച്ചത്. പിഎംഎൻആർഎഫിൽ നിന്നാണ്…
വയനാട് ചൂരൽമല ഉരുൾപൊട്ടൽ 93 പേരുടെ മരണം സ്ഥിരീകരിച്ചു
മേപ്പാടി: ചൂരൽമല മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടിൽ 93 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. 128 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. മരിച്ചവരിൽ…
പൊൻകുഴിയിൽ വെള്ളം കയറിയതിനെ തുടർന്ന് മഥുർ ചെക്ക് പോസ്റ്റിൽ വാഹനം തടഞ്ഞു
മുത്തങ്ങ :ദേശീയപാത 766ൽ പൊൻകുഴിയിൽ വെള്ളം കയറിയതിനെ തുടർന്ന് കർണാടകയിൽ നിന്ന് സംസ്ഥാനത്തേക്കുള്ള വാഹന ഗതാഗതം താത്കാലികമായി നിരോധിച്ചു.കർണാടക മഥുർ ചെക്ക് പോസ്റ്റിലാണ് വാഹനങ്ങൾ തടഞ്ഞിരിക്കുന്നത്.
ഉരുൾപൊട്ടൽ ദുരന്തം കൈത്താങ്ങുമായി തമിഴ്നാട് സർക്കാർ :5 കോടി രൂപ അനുവദിച്ച് മുഖ്യമന്ത്രി സ്റ്റാലിൻ
ചെന്നൈ: വയനാട്ടിലെ മേപ്പാടിയിലുണ്ടായ ഉരുൾപൊട്ടലിൽ അടിയന്തര സഹായമായി 5 കോടി രൂപ അനുവദിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. കേരള മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ…
വയനാട്ടിലെ വ്യാപാര സ്ഥാപനങ്ങൾ 2 മണി മുതൽ അടച്ചിടും; കേരള വ്യാപാരി വ്യവസായി ഏകോപന സമിതി
മേപ്പാടി: വയനാട് ജില്ല കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ ദുരന്തം അഭിമുഖീകരിക്കുന്ന സാഹചര്യത്തിൽ ഈ ദുരന്തം അതിജീവിക്കാൻ ഏവർക്കും കഴിയുമാറാകട്ടെയെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി…
ചൂരൽമല ഉരുൾപൊട്ടൽ മരണം 76 കടന്നു
വയനാട് മുണ്ടക്കൈ ചൂരൽമലയിലെ ഉരുൾപൊട്ടലിൽ മരണം 76 കടന്നു. ഇന്ന് പുലർച്ചെ മൂന്ന് തവണയാണ് ചൂരൽമലയിൽ ഉരുൾപൊട്ടലുണ്ടായത്. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു ആദ്യ ഉരുൾപൊട്ടൽ. 4.10 ഓടെ…
വയനാട് ചുരത്തിൽ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി
വയനാട് ചുരം വഴിയുള്ള വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ചുരത്തിൽ ഗതാഗതം തടസ്സമുണ്ടാകാതിരിക്കാനും മുണ്ടക്കൈ രക്ഷാപ്രവർത്തന സാമഗ്രികൾ എത്തിക്കുന്നതിനും ചുരത്തിലൂടെ സഞ്ചാര പാതയൊരുക്കാൻ വേണ്ടിയാണിത്.
വയനാട്ടിലേക്കുള്ള കെ.എസ്.ആർ.ടി.സി. ബസ് സർവീസ് താത്കാലികമായി നിർത്തിവെച്ചു
കോഴിക്കോട്: വയനാട്ടിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് നിന്നുള്ള കെ.എസ്.ആർ.ടി.സി. സേവനങ്ങൾ താത്കാലികമായി നിർത്തിവെച്ചു. പോലീസ് നിർദ്ദേശത്തെത്തുടർന്നാണ് സർവീസുകൾ നിർത്തിവെച്ചതെന്ന് കെ.എസ്.ആർ.ടി.സി. അറിയിച്ചു.
