കല്‍പ്പറ്റ എമിലിയിൽ കഞ്ചാവ് ചെടികള്‍ കണ്ടെത്തി

കല്‍പ്പറ്റ: കല്‍പ്പറ്റ എമിലിയില്‍ ആളൊഴിഞ്ഞ പറമ്പില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി. ഇന്നലെ ഉച്ചയോടെ കല്‍പ്പറ്റ എമിലി ഭാഗത്തുള്ള ആളൊഴിഞ്ഞ സ്ഥലത്താണ് 11 കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് കല്‍പ്പറ്റ പോലീസും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് 472/2 സര്‍വേ നമ്പറിലുള്ള ആളൊഴിഞ്ഞ പുരയിടത്തിനോട് ചേര്‍ന്ന് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്.സംഭവത്തില്‍ കല്‍പ്പറ്റ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *