വിൽപ്പനക്കായി സൂക്ഷിച്ചുവച്ച 30 കുപ്പി വിദേശമദ്യവുമായി ഒരാൾ എക്സൈസ് പിടിയിൽ

വെങ്ങപ്പള്ളി :കൽപ്പറ്റ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ജി.ജിഷ്‌ണുവും സംഘവും വെങ്ങപ്പള്ളി മലഞ്ചെരിപ്പ്കുന്ന് ഭാഗത്ത് നടത്തിയ റെയിഡിൽ വിൽപ്പനക്കായി 30 കുപ്പികളിലായി സൂക്ഷിച്ചുവച്ച 15 ലിറ്റർ വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ.വെങ്ങപ്പള്ളി മലഞ്ചെരിപ്പ്കുന്ന് സ്വദേശി ചൂണ്ടപുഴൂർ വീട്ടിൽ കുഞ്ഞനന്തൻ.സി.ജി ( 57 ) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.

 

റെയിഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദ്മുസ്‌തഫ.ടി , പ്രജീഷ്.എം.വി , ശ്രീജിത്ത്.ടി , വനിതാ സിവിൽ എക്സൈസ് ഓഫീസർ സിബിജ.പി.പി എന്നിവർ പങ്കെടുത്തു.കല്പറ്റ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജറാക്കിയ പ്രതിയെ വൈത്തിരി സബ് ജയിലിൽ റിമാൻ്റ് ചെയ്തു.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *