E85, E100 ഇന്ധനങ്ങളിലേക്ക് കടക്കാൻ സര്‍ക്കാര്‍; ഇന്ധനനയത്തില്‍ നിര്‍ണായക മാറ്റം          

ഇന്ധന നയത്തില്‍ നിർണായക മാറ്റത്തിനൊരുങ്ങി കേന്ദ്ര സർക്കാർ. E85, E100 ഇന്ധനങ്ങളുടെ എന്നിവയുടെ ഉപയോഗത്തിന് വഴിയൊരുക്കുന്ന കരട് വിജ്ഞാപനം പുറത്തിറക്കി.പെട്രോളില്‍ എഥനോള്‍ കലർത്തുന്നത് വർദ്ധിപ്പിക്കുന്നതിനായി കേന്ദ്ര മോട്ടോർ വാഹന നിയമങ്ങളില്‍ ഭേദഗതികള്‍ നിർദ്ദേശിക്കുന്ന കരട് വിജ്ഞാപനമാണ് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം പുറപ്പെടുവിച്ചത്. നിലവില്‍, രാജ്യം വ്യാപകമായി E20 ഇന്ധനം ഉപയോഗിക്കുന്നുണ്ട്.

 

എഥനോള്‍ കൂടുതലായി കലർത്തുന്നതിലൂടെ അസംസ്കൃത എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. E85 എന്നത് 85% എഥനോളും 15% പെട്രോളും ചേർന്നതാണ്. E100 എന്നത് ഏകദേശം ശുദ്ധമായ എഥനോള്‍ ഇന്ധനമാണ്. ഫ്ലെക്സ് ഫ്യൂവല്‍ വാഹനങ്ങളില്‍ മാത്രമാകും ഈ ഇന്ധനം ഉപയോഗിക്കാൻ കഴിയുക. ബയോഡീസല്‍ റഫറൻസുകള്‍ B10 ല്‍ നിന്ന് B100 ആയി വർദ്ധിപ്പിക്കാനും നിർദേശമുണ്ട്.

 

ഈ വർഷം ഡിസംബറോടെ ഇതിന്റെ ട്രയലുകള്‍ ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കാറുകള്‍ വാങ്ങുന്നവർക്ക്, നിർദ്ദിഷ്ട മാറ്റങ്ങള്‍ ഉടനടി പ്രാബല്യത്തില്‍ വരില്ല. കാരണം E20 ഇപ്പോഴും ഇന്ത്യയില്‍ നിലവിലുള്ള മാനദണ്ഡമാണ്. എന്നിരുന്നാലും, ഭാവിയില്‍ ഫ്ലെക്സ്-ഇന്ധന വാഹനങ്ങള്‍ കൂടുതല്‍ പ്രചാരത്തിലാകാനുള്ള സാധ്യതയാണ് ഈ വിജ്ഞാപനം സൂചിപ്പിക്കുന്നത്.

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *