ഡ്യൂട്ടിഫ്രീ ഉൽപ്പന്നങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യാം

തിരുവനന്തപുരം :അന്താരാഷ്ട്ര യാത്രക്കാർക്ക് യാത്രാ ബുക്കിങ് പ്ലാറ്റ്ഫോം വഴി ഡ്യൂട്ടിഫ്രീ ഉൽപ്പന്നങ്ങൾ തെരഞ്ഞെടുത്ത് മുൻകുട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യവുമായി അദാനി എയർപോർട്ട്സ് ‘മെയ്ക്ക് മൈട്രിപ് പദ്ധതി. യാത്ര പുറപ്പെടുന്നതിനു മുമ്പോ എത്തുന്നതിന് മുമ്പോ യാത്രക്കാർക്ക് വിവിധ ഡ്യൂട്ടിഫ്രീ ഉൽപ്പന്നങ്ങൾ പരിശോധിച്ച് മുൻകുട്ടി ബുക്ക് ചെയ്യാൻ ഈ സംവിധാനം സഹായിക്കും. ഇതിലൂടെ വിമാനത്താവളങ്ങളിൽ സമയം ലാഭിക്കുകയും കൂടുതൽ സൗകര്യപ്രദമായ ഷോപ്പിങ് അനുഭവം ഉറപ്പാക്കുകയും ചെയ്യാം. തിരുവനന്തപുരത്തിനു പുറമെ മുംബൈ, അഹമ്മദാബാദ്, ലക്നൗ, മംഗളൂരു, ജയ്‌പുർ വിമാനത്താവളങ്ങളിൽ സേവനം ലഭിക്കും.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *