കര്‍ണാടക ഗുണ്ടല്‍പ്പേട്ടിന് സമീപം വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു.. കണ്ണൂര്‍ സ്വദേശികളായ മുനീര്‍(30), മുനീറ (45), മോഹിസ് സിദ്ദാന്‍ (മൂന്നര വയസ്) എന്നിവരാണ് മരിച്ചത്. നാല് പേര്‍ക്ക് പരുക്കേറ്റു. കണ്ണൂരിൽ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന KL 13 AW 2307 നമ്പറിലുള്ള കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിൽ പരിക്കേറ്റ നാല് പേരെ ഗുണ്ടൽപേട്ടിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്ന നിലയിലായിരുന്നു. നാട്ടുകാരും ഫയർഫോഴ്‌സും പോലീസും ചേർന്ന് ഏറെ പരിശ്രമിച്ചാണ് കാർ വെട്ടിപ്പൊളിച്ച് യാത്രക്കാരെ പുറത്തെടുത്തത്.




