യുഎഇക്ക് നേരെ വീണ്ടും മിസൈലാക്രമണം; സുരക്ഷിത സ്ഥാനങ്ങളിൽ തുടരാൻ ജനങ്ങൾക്ക് നിർദ്ദേശം

അബുദാബി: യുഎഇക്ക് നേരെ വീണ്ടും മിസൈലാക്രമണമെന്ന് റിപ്പോർട്ട്. ജനങ്ങൾ സുരക്ഷിത സ്ഥാനത്ത് തുടരാൻ അധികൃതർ ജാഗ്രത നിർദേശം നൽകി. ആക്രമണം പ്രതിരോധിക്കുന്നുവെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

 

അതേസമയം, അമേരിക്കൻ സൈനിക കപ്പലുകളെ ആക്രമിച്ചതായും ഇറാൻ സ്ഥിരീകരിച്ചു. ഹോർമുസ് കടലിടുക്കിന് കിഴക്ക് ഭാഗത്തും ചബഹാർ തുറമുഖത്തിന് തെക്ക് ഭാഗത്തുമുള്ള യുദ്ധകപ്പലുകളെയാണ് ഇറാൻ ലക്ഷ്യമിട്ടത്. യുഎസ് കപ്പലുകൾക്ക് കാര്യമായ നാശനഷ്ടം വരുത്തുകയും ചെയ്തു. ഏത് ആക്രമണത്തിനും ഒരു നിമിഷം പോലും വൈകാതെ ശക്തമായ തിരിച്ചടി നൽകുമെന്നും യുഎസിന് ഇറാൻ മുന്നറിയിപ്പ് നൽകി.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *