വയനാട് ജില്ലാകളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് ഇന്ന്

മാനന്തവാടി: ഇരുപത്തിരണ്ടാമത് വയനാട് ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് 2026 മെയ് 9 ശനിയാഴ് നടക്കും. പയ്യമ്പള്ളി സെൻ്റ് കാതറിൻസ് എച്ച്.എസ്.എസ് ഓഡിറ്റോറിയത്തിൽ വെച്ചാണ് മത്സരങ്ങൾ അരങ്ങേറുന്നത്. ശനിയാഴ്‌ച രാവിലെ 8 മണിക്ക് ചാമ്പ്യൻഷിപ്പ് ആരംഭിക്കും.

 

ജില്ലയിലെ വിവിധ കളരികളിൽ നിന്നുള്ള നിരവധി പ്രതിഭകൾ തങ്ങളുടെ പ്രാവീണ്യം തെളിയിക്കാൻ ഈ വേദിയിലെത്തും. മത്സരങ്ങൾക്ക് ശേഷം സമാപന സമ്മേളനവും തുടർന്ന് വർണ്ണാഭമായ കളരിപ്പയറ്റ് പ്രദർശനവും ഉണ്ടായിരിക്കും. പയ്യംപള്ളി മലബാർ കളരിസംഘമുൾപ്പെടെയുള്ള 15 ലധികം കളരിസംഘങ്ങളുടെ നേതൃത്വത്തിലാണ് ഈ കായിക മാമാങ്കം സംഘടിപ്പിക്കുന്നത്. കളരിപ്പയറ്റ് എന്ന കേരളത്തിന്റെ തനത് ആയോധനകലയെ പ്രോത്സാഹിപ്പിക്കുന്നതിനും വളർന്നുവരുന്ന താരങ്ങൾക്ക് മികച്ച അവസരങ്ങൾ ഒരുക്കുന്നതിനുമായാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. ഈ മത്സരങ്ങൾ കാണുവാനും ആസ്വദിക്കുവാനും എല്ലാ കായിക പ്രേമികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *