ബത്തേരി താലൂക്ക് ആശുപത്രിയില്‍ നിയമനം

സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സ്, റേഡിയോഗ്രാഫര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍, ക്ലീനിങ് സ്റ്റാഫ് എന്നീ തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു.

 

സ്റ്റാഫ് നഴ്‌സിന് ബി.എസ്.സി നഴ്‌സിങ് അല്ലെങ്കില്‍ ജി.എന്‍.എം, നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷനാണ് യോഗ്യത, റേഡിയോഗ്രാഫര്‍ക്ക് ഡി.ആര്‍.ടി/ഡി.ഡി.ആര്‍.ടി/ബി.എസ്.സി എം.ആര്‍.ടിയും പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനും വേണം. ഡ്രൈവർക്ക് എച്ച്.എം.വി ഗുഡ്‌സ്/പാസഞ്ചര്‍ ലൈസന്‍സും ബാഡ്ജും ( 3 വര്‍ഷമായുള്ളത്) ഉണ്ടാവണം. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ക്ക് ബിരുദവും അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ഡി.സി.എയുമാണ് വേണ്ടത്. മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍ക്ക് ഹൈസ്‌കൂള്‍ വിദ്യാഭ്യാസവും ശാരീരികക്ഷമതയുമുണ്ടാവണം.

 

ക്ലീനിങ് സ്റ്റാഫിന് ഏഴാം ക്ലാസും ശാരീരികക്ഷമതയുമാണ് യോഗ്യത. സ്റ്റാഫ് നഴ്‌സ് അഭിമുഖം മെയ് 21നും റേഡിയോഗ്രാഫര്‍ അഭിമുഖം മെയ് 23നും ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എഴുത്ത് പരീക്ഷ മെയ് 26നും മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ അഭിമുഖം മെയ് 21നും ക്ലീനിങ് സ്റ്റാഫ് അഭിമുഖം മെയ് 19നും നടക്കും. 18 മുതല്‍ 45 വയസ് വരെയാണ് പ്രായപരിധി.

 

സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക്, മുനിസിപ്പാലിറ്റി പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. താത്പര്യമുള്ളവര്‍ അതത് ദിവസം രാവിലെ 10ന് മതിയായ രേഖകളുമായി താലൂക്ക് ആശുപത്രി ഓഫീസിലെത്തണം. ഫോണ്‍: 04936 293811


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *