കോട്ടയം :അമ്മ മലയാളം ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ മികച്ച ആദ്ധ്യാത്മീക , ജീവകാരുണ്യ പ്രവർത്തകനുള്ള പുരസ്കാരം വയനാട് ബത്തേരി സ്വദേശി ശ്രീ. അനിൽ എസ്സ് നായർ അവർകൾക്ക്. 11, 111 രൂപയും പ്രശസ്തിപത്രവും , ഫലകവും, പെന്നാടയും ആണ് പുരസ്കാരം. മുൻ ആഭ്യന്തര മന്ത്രി ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ എ കോട്ടയത്ത് വെച്ച് നടന്ന അമ്മ മലയാളം ട്രസ്റ്റിന്റെ വാർഷികോത്സവത്തിൽ വെച്ച്പുരസ്കാരം നല്കി ആദരിച്ചു.
മുൻ ആക്റ്റിംഗ് ചീഫ് ജസ്റ്റിസ് ഡോ.കെ.നാരായണക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു.ട്രസ്റ്റ് ചെയർമാൻ മധു മണിമല , മുൻ ഡി.ജി.പി. പി.ചന്ദ്രശേഖരൻ ഐ.പി.എസ്സ്, ബഹു: ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് മുൻ തീരുവിതാംകൂർ ദേവസ്വം പ്രസിഡണ്ട് അഡ്വ.കെ. അനന്ത ഗോപൻ . ഗുരുവായൂർ ദേവസ്വം മെമ്പർ, മനോജ് ബി.നായർ, ഓക്സിജൻ ഡിജിറ്റൽ എക്സ്പേർട്ട് സി.ഇ.ഒ. ഷിജോ കെ.തോമസ്, റിപ്പേർട്ടർ ടി.വി. എക്ലി : എസീറ്റർ, ശ്രീമതി. സ്മൃതി പരുത്തിക്കാട്, ജന്മഭൂമി സീനിയർ ന്യൂസ് എഡിറ്റർ ശ്രീ.കെ.ഡി. ഹരികുമാർ , തുടങ്ങിയവർ സംസാരിച്ചു

