മരച്ചീനി / കപ്പ കൃഷി രീതിയും വിവിധ ഇനങ്ങളും

കേരളത്തിൽ ഏറ്റവും എളുപ്പത്തിൽ കൃഷി ചെയ്യാവുന്ന ഒരു വിളയാണ് മരച്ചീനി അഥവാ കപ്പ. നല്ല നീർവാർച്ചയുള്ള മണ്ണും, സൂര്യപ്രകാശവും, മിതമായ നനവുമാണ് ഇതിന്റെ വളർച്ചയ്ക്ക് ഏറ്റവും അനുയോജ്യം.സൂര്യ പ്രകാശം നേരിട്ട് പതിക്കുന്ന സ്ഥലത്ത് വേണം കൃഷി ചെയ്യാന്‍. വരള്‍ച്ചയെ ചെറുക്കാനുള്ള കഴിവ് മരചീനിക്കുണ്ടെങ്കിലും നാട്ടയുടനെ ആവശ്യത്തിനു നനയ്ക്കുന്നതാണ് നല്ലത്. മണ്ണ് ഇളക്കി കൂനകള്‍ ആക്കിയാണ് സാധാരണ മരച്ചീനി കൃഷി ചെയ്യാറ്‌. കപ്പ തണ്ട് ഒരു ചാണ്‍ നീളത്തിലുള്ള തണ്ടുകളാക്കി വേണം നടാന്‍ ഓരോ തണ്ടും തമ്മില്‍ ഒരു മീറ്റര്‍ എങ്കിലും അകലവും ഉണ്ടാവണം. കംബോസ്റ്റോ കാലി’ വളമോ അടിവളമായി ചേര്‍ക്കാവുന്നതാണ്.

രണ്ടാഴ്ച കഴിഞ്ഞും കമ്പുകള്‍ മുളക്കുന്നില്ലെങ്കില്‍ മാറ്റി വേറെ കമ്പ് നടാവുന്നതാണ്. മിക്ക ഇനങ്ങളും 8-10 മാസം കൊണ്ട് കിഴങ്ങുകള്‍ പാകമാവുന്നവയാണ്. Maracheeni മരചീനിയെ ബാധിക്കുന്ന ഒരു പ്രധാന രോഗം മൊസൈക്ക് ആണ്. രോഗമില്ലാത്ത കമ്പുകള്‍ നടനായി ഉപയോഗിക്കുകയോ രോഗ പ്രതിരോധശേഷി കൂടിയ ഇങ്ങനള്‍ (ഉദാ H-165) കൃഷി ചെയ്തോ ഒരു പരിധി വരെ ഈ രോഗത്തെ ചെറുക്കാം.

 

1. നടീൽ വസ്തുവും രീതിയും

◾തണ്ട് തിരഞ്ഞെടുക്കൽ: രോഗബാധയില്ലാത്ത, ആരോഗ്യവുമുള്ള മരച്ചീനിയുടെ തണ്ടുകൾ വേണം നടാൻ. തണ്ടിന്റെ ഇടത്തരം ഭാഗം മുറിച്ചെടുക്കുന്നതാണ് നല്ലത് (ഏകദേശം 15-20 സെ.മീ നീളം).

 

◾നടേണ്ട സമയം: ഏപ്രിൽ-മെയ് മാസങ്ങളിലെ മഴക്കാലത്തിന് മുൻപായി നടാം. തടങ്ങളോ കൂനകളോ ഉണ്ടാക്കിയ ശേഷം തണ്ടുകൾ മണ്ണിൽ കുത്തനെ നടാം.

2. വളപ്രയോഗം

◾അടിവളം: നടുന്നതിന് മുൻപ് മണ്ണിൽ ചാണകപ്പൊടിയോ കമ്പോസ്റ്റോ ചേർത്ത് ഇളക്കണം.

◾രാസവളം: ആവശ്യത്തിന് നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ അടങ്ങിയ വളങ്ങൾ ചേർക്കുന്നത് മികച്ച വിളവ് നൽകും.

3. പരിചരണവും വിളവെടുപ്പും

◾കളയെടുപ്പ്: നട്ട് ആദ്യത്തെ 2-3 മാസം തടം വൃത്തിയായി സൂക്ഷിക്കുകയും കളകൾ നീക്കം ചെയ്യുകയും വേണം.

◾വിളവെടുപ്പ്: ഇനങ്ങളനുസരിച്ച് 7 മുതൽ 10 മാസത്തിനുള്ളിൽ മരച്ചീനി വിളവെടുപ്പിന് പാകമാകും.

 

4.ഇനങ്ങള്‍

 

◾കല്പക – തെങ്ങിന്‍ തോപ്പുകളില്‍ ഇടവിളയായി കൃഷി ചെയ്യാം. നട്ടു കഴിഞ്ഞു 6-7 മാസം കൊണ്ട് വിളവെടുക്കാം.

◾ശ്രീ വിശാഖം – മൊസൈക്ക് രോഗ പ്രതിരോധശേഷി കൂടിയ ഇനം.

◾ശ്രീ സഹ്യ- മൊസൈക്ക് രോഗത്തെ തടയാനുള്ള ശേഷി കൂടിയ ഇനം.

◾ശ്രീ പ്രകാശ്‌

◾മലയന്‍ -4 – സ്വാദേറിയ ഇനം.

H 97- മൊസൈക്ക് രോഗ പ്രതിരോധശേഷി കൂടിയ ഇനം.

◾H 165- മൊസൈക്ക് രോഗ പ്രതിരോധശേഷി കൂടിയ ഇനം.

 

H 226- മൊസൈക്ക് രോഗ പ്രതിരോധശേഷി കൂടിയ ഇനം.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *