കൽപ്പറ്റ: കാക്കവയലിൽ കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് രണ്ട് കോഴിക്കോട് സ്വദേശികൾക്ക് പരിക്കേറ്റു. പെരുവയൽ പരപ്പനിലം ഹൗസിൽ സൽമാനുൽ ഫാരിസ് (30), ഫാത്തിമ സഫീറ (28) എന്നിവർക്കാണ് പരിക്കേറ്റത്. അപകടത്തിൽ പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ ഫാത്തിമ ഹോസ്‌പിറ്റലിൽ പ്രവേശിപ്പിച്ചു. ഇരുവരും നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
കാക്കവയലിൽ വാഹനാപകടം: രണ്ട് പേർക്ക് പരിക്ക്

