പുൽപ്പള്ളി : മരക്കടവ് -മൂന്നുപാലം ഭാഗത്ത് വീണ്ടും പുലി ആടിനെ കൊന്നു. ഇന്നലെ വൈകുന്നേരം പുളിമൂട്ടിൽ ബെന്നിയുടെ ഒരു ആടിനെ കൊല്ലുകയും രണ്ട് ആടുകളെ പരിക്കേൽപ്പിക്കു കയും ചെയ്തിരുന്നു. പിന്നീട് ഉറുമ്പിൻകരോട്ട് ബിജുവിന്റെ രണ്ടര മാസം പ്രായമുള്ള ആടിനെയും കൂട്ടിൽ കയറി കൊന്ന് ഭക്ഷിച്ചു. രാവിലെയാണ് സംഭവം കുടുംബം അറിഞ്ഞത്. പരിസരത്ത് പുലിയുടെ കാൽപ്പാടുകൾ ഉണ്ട്. വനപാലകർ സ്ഥലത്തെത്തി. പഞ്ചായത്ത് പ്രസിഡണ്ട് ലിസി സാബു സ്ഥലം സന്ദർശിച്ചു.

