അവധിക്ക് നാട്ടിലെത്തിയ പ്രവാസി യുവാവ്  പെ​ൺ​സു​ഹൃ​ത്തി​ന്റെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ

ബാ​ലു​ശ്ശേ​രി: അവധിക്ക് നാട്ടിലെത്തിയ പ്രവാസി യുവാവിനെ പെ​ൺ​സു​ഹൃ​ത്തി​ന്റെ വീ​ട്ടി​ൽ തൂ​.ങ്ങി​മ​.രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ബാലുശ്ശേരി പ​റ​മ്പി​ന്റെ​മു​ക​ൾ താ​മ​സി​ക്കു​ന്ന അ​റ​പ്പീ​ടി​ക പേ​രാ​റ്റും പൊ​യി​ൽ പ​രേ​ത​നാ​യ സാ​ദ​ത്തി​ന്റെ മ​ക​ൻ അ​ൻ​വ​ർ സ​വാ​ദി​നെ​യാ​ണ് (26) പെ​ൺ​സു​ഹൃ​ത്തി​ന്റെ പെ​രു​മ​ണ്ണ​യി​ലെ വീ​ട്ടി​ൽ തൂ​.ങ്ങി​ മ​.രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്‌​ച രാ​ത്രി വൈ​കി​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. ഉ​ട​ൻ ത​ന്നെ നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ബാ​ലു​ശ്ശേ​രി പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

 

പൊ​ലീ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം ഉ​ള്ളി​യേ​രി ഈ​സ്റ്റ് മു​ക്ക് ജു​മുഅ മ​സ്ജി​ദി​ൽ ഖബറടക്കി. പ്ര​വാ​സി​യാ​യ സ​വാ​ദ് ലീ​വി​ന് നാ​ട്ടി​ൽ വ​ന്ന​താ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത​താ​യും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ന്നു വ​രി​ക​യാ​ണെ​ന്നും ബാ​ലു​ശ്ശേ​രി പൊ​ലീ​സ് അ​റി​യി​ച്ചു. മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടോ​യെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ന് ശേ​ഷം മാ​ത്ര​മേ  വ്യ​ക്ത​മാ​കൂ എ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *