അരീക്കോട് വൻ ലഹരിമരുന്ന് വേട്ട: വിദ്യാര്‍ത്ഥിനിയടക്കം നാല് പേര്‍ പിടിയിൽ

മലപ്പുറം: മഞ്ചേരി, അരീക്കോട്, കാവനൂർ, പൂക്കളത്തൂർ, തൃപ്പനച്ചി തുടങ്ങിയ മേഖലകളില്‍ വിദ്യാർത്ഥികള്‍ക്കും യുവാക്കള്‍ക്കും ഇടയില്‍ രാസലഹരി മരുന്നുകള്‍ വിതരണം ചെയ്തുവന്ന അന്തർസംസ്ഥാന ലഹരികടത്ത് സംഘത്തിലെ നാല് പേർ പിടിയില്‍.

14.120 ഗ്രാം എംഡിഎംഎ (MDMA) യുമായി അരീക്കോട് കൈപ്പകുളത്തെ സ്വകാര്യ ലോഡ്ജില്‍ വെച്ചാണ് സംഘം പിടിയിലായത്. മുഹമ്മദ് ദില്‍ഷാദ് (24), ഷഹല്‍ നമാസ് (21), സജ്മീർ (34), ഫിദാ ഫാത്തിമ (20) എന്നിവരാണ് ഓപ്പറേഷൻ തൂഫാനിലൂടെ പോലീസ് പിടിയിലായത്.

മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ്സ ജോണിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍, കൊണ്ടോട്ടി എഎസ്പി കാർത്തിക് ബാലകുമാർ, അരീക്കോട് ഇൻസ്പെക്ടർ ശൈലേഷ് എന്നിവരുടെ നേതൃത്വത്തില്‍ ഡാൻസാഫ് സംഘവും അരീക്കോട് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത്. പ്രതികളായ ദില്‍ഷാദും സജ്മീറും മുൻപും ലഹരിക്കടത്ത് കേസുകളില്‍ ഉള്‍പ്പെട്ട് ജയില്‍വാസം അനുഭവിച്ചിട്ടുള്ളവരാണ്. ജാമ്യത്തിലിറങ്ങിയതിന് ശേഷമാണ് ഇവർ വീണ്ടും ലഹരി വില്പനയില്‍ സജീവമായത്.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *