വയനാട് ചുരത്തിൽ അതിരൂക്ഷമായ ഗതാഗതക്കുരുക്ക്

വയനാട് ചുരത്തിൽ അതിരൂക്ഷമായ ഗതാഗതക്കുരുക്ക്. നൂറ് കണക്കിന് വാഹനങ്ങളാണ് കുടുങ്ങി കിടക്കുന്നത്. ചുരം കയറിപ്പോകേണ്ട വാഹനങ്ങളുടെ വലിയ നിരയാണ് രണ്ടാം വളവ് മുതൽ മുകളിലേക്ക് ദൃശ്യമാകുന്നത്. ചുരത്തിലെ ആറാം വളവിൽ നിലവിൽ നടക്കുന്ന അടിയന്തര റോഡ് നിർമാണ പ്രവൃത്തികളാണ് ഗതാഗതക്കുരുക്കിന് കാരണമായിരിക്കുന്നത് എന്നാണ് പ്രാഥമിക വിവരം. ദീർഘദൂര സർവീസുകൾ നടത്തുന്ന കെ.എസ്.ആർ.ടി.സി ബസുകൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങളാണ് നിലവിൽ ചുരത്തിൽ കുടുങ്ങിക്കിടക്കുന്നത്. ഗതാഗതക്കുരുക്ക് നിയന്ത്രണവിധേയമാക്കാൻ അധികൃതർ ശ്രമിക്കുന്നുണ്ട്


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *