സംസ്ഥാനത്ത് സ്വർണവില വർധിച്ചു

സംസ്ഥാനത്ത് സ്വർണക്കുതിപ്പ് തുടരുന്നു. ഗ്രാമിന് 125 രൂപയുടെ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ആഗോള വിപണിയിൽ സ്വർണം തിരിച്ചുകയറിയതാണ് കേരളത്തിലും ഇന്ന് വില ഉയരാൻ കാരണമായത്.

 

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇടിവ് രേഖപ്പെടുത്തിയ സ്വർണം ബുധനാഴ്ച മുതലാണ് വീണ്ടും കുതിച്ച് തുടങ്ങിയത്. രണ്ട് ദിവസത്തിനിടെ മാത്രം പവൻ വിലയിൽ 3560 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇന്നലെ രാവിലെ ഗ്രാമിന് 13180 രൂപയും പവന് 105440 രൂപയുമായിരുന്നു വില. എന്നാൽ വൈകീട്ടോടെ ഗ്രാമിന് 170 രൂപ കൂടി 13350 ലെത്തി. പവൻ വില 1360 രൂപ വർധിച്ച് 1,06,800 രൂപയും.

 

ഇന്ന് രാവിലെ 125 രൂപയാണ് ഗ്രാമിന് ഉയർന്നത്. ഇതോടെ 13475 രൂപയാണ് നിലവിൽ വില. അതേസമയം പവന് 1000 രൂപ കൂടി. 1,07,800 ലാണ് പവൻ വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വർണത്തിന് 11130 രൂപയാണ് ഗ്രാമിന് വില.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *