സെന്റ് തോമസ് എയുപി സ്‌കൂളിൽ ‘ST. LINGUA’ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലന പരിപാടിക്ക് തുടക്കമായി

മുള്ളൻകൊല്ലി: സെന്റ് തോമസ് എയുപി സ്‌കൂളിൽ വിദ്യാർത്ഥികളുടെയും മാതാപിതാക്കളുടെയും ഇംഗ്ലീഷ് ആശയവിനിമയശേഷി വളർത്തുക എന്ന ലക്ഷ്യത്തോടെ ST. LINGUA (St. Thomas Lingua) കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലന പരിപാടിക്ക് തുടക്കമായി. എല്ലാ വെള്ളിയാഴ്ചയും വൈകിട്ട് 8.00 മുതൽ 9.00 വരെ മാതാപിതാക്കൾക്കും വിദ്യാർത്ഥികൾക്കുമായി പരിശീലനം സംഘടിപ്പിക്കും.

 

പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങിൽ സ്‌കൂൾ മാനേജർ റവ. ഫാ. ജോർജ് ആലുക്ക അധ്യക്ഷത വഹിച്ചു. ഡയറ്റ് പ്രിൻസിപ്പൽ ഡോ. സെബാസ്റ്റ്യൻ കെ. എം. ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി മിനി ജോൺ, സീനിയർ അസിസ്റ്റന്റ് ജോയ്‌സി ടീച്ചർ, പി.ടി.എ. പ്രസിഡന്റ് ശ്രീ നോബി, ശ്രീമതി സബിത, ധന്യ ടീച്ചർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

 

സ്‌കൂളിലെ അധ്യാപകനായ ശ്രീ സെബാസ്റ്റ്യൻ പി. ജെയുടെയും മറ്റ് അധ്യാപകരുടെയും നേതൃത്വത്തിലാണ് പരിശീലനം നടക്കുന്നത്. ഏകദേശം നൂറോളം വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.

 

വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും ഒരുപോലെ ഇംഗ്ലീഷ് ഭാഷ ആത്മവിശ്വാസത്തോടെ സംസാരിക്കാനും ദൈനംദിന ജീവിതത്തിൽ ഫലപ്രദമായി ഉപയോഗിക്കാനും സഹായിക്കുന്ന ഈ സംരംഭം സ്‌കൂളിന്റെ ശ്രദ്ധേയമായ വിദ്യാഭ്യാസ നവീകരണ പദ്ധതികളിലൊന്നായി മാറുമെന്ന് സംഘാടകർ അറിയിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *