കാലാവസ്ഥാധിഷ്‌ഠിത വിള ഇൻഷുറൻസ് പദ്ധതി ജൂലായ് 31 ന് രജിസ്റ്റർ ചെയ്യണം കർഷക ക്ഷേമ വകുപ്പ്

കൽപ്പറ്റ:വിളനാശം ഉണ്ടായാൽ കർഷകർക്ക് ധനസഹായം ലഭിക്കുന്ന കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതികളിൽ ജൂലായ് 31 ന് രജിസ്റ്റർ ചെയ്യണമെന്ന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് അറിയിച്ചു. പദ്ധതിയിൽ നെല്ല്, വാഴ, കമുക്, കുരുമുളക്, മഞ്ഞൾ, ജാതി, കൊക്കോ, വെറ്റില, ഗ്രാമ്പൂ, ഇഞ്ചി, മാവ്, പൈനാപ്പിൾ, കശുമാവ്, മരച്ചീനി, കിഴങ്ങ് വർഗങ്ങൾ (ചേമ്പ്, ചേന, കാച്ചിൽ, ചെറുകിഴങ്ങ്, മധുരക്കിഴങ്ങ്) പയർ വർഗങ്ങൾ (ഉഴുന്ന്, വൻപയർ, ചെറുപയർ, ഗ്രീൻപീസ്, സോയാബീൻ) പച്ചക്കറി വിളകൾ (പടവലം, പാവൽ, വള്ളിപ്പയർ, കുമ്പളം, മത്തൻ, വെളളരി, വെണ്ട, പച്ച മുളക്) എന്നീ വിളകൾക്ക് പരിരക്ഷ ലഭിക്കും. കാലാവസ്ഥയുടെ തീയതിയും ഓരോ വിളമുളള ടേം ചൂടും അടിസ്ഥാനമാക്കിയാണ് നഷ്ടപരിഹാരം നിർണ്ണയിക്കുന്നത്. കാറ്റ്, വെളളപ്പൊക്കം എന്നിവമൂലം വിളക്കുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.

 

വിളകൾ ഇൻഷൂർ ചെയ്യുമ്പോൾ ഓരോ വിളകൾക്കും വേണ്ട മുൻകരുതൽ നടപടികൾ കർഷകർ പാലിക്കണം. നഷ്ടം സംഭവിച്ച് 72 മണിക്കൂറിനകം കർഷകർ കൃഷിഭവൻ അല്ലെങ്കിൽ ഇൻഷുറൻസ് കമ്പനിയെ നേരിട്ടോ രേഖാമൂലമോ അറിയിക്കണം. ടോൾ ഫ്രീ നമ്പർ 14447. ഡി.എസ്.സി, ഡിജിറ്റൽ സേവാ കേന്ദ്രങ്ങൾ, അക്ഷയകേന്ദ്രങ്ങൾ, വി.എഫ്.പി. സി.കെ എന്നിവയിൽ രജിസ്റ്റർ ചെയ്യാം. Pmfby.gov.in വഴി രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള കൃഷി ഭവനുമായി ബന്ധപ്പടാം. ഫോൺ- 9995690707, 7306115853, 7558802789


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *