വിശാഖപട്ടണം :അധ്യാപിക മർദിച്ചതിനെത്തുടർന്ന് അഞ്ച് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു. വിശാഖപട്ടണത്തെ വൺടൗൺ ഏരിയയിലുള്ള ‘ലിറ്റിൽ ഗാർഡൻ’ സ്കൂകൂളിലാണ് ദാരുണമായ സംഭവം നടന്നത്. ഒന്നാം ക്ലാസ് വിദ്യാർഥിയായ പ്രണയ് തേജയാണ് മരിച്ചത്. ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക വടികൊണ്ട് അടിക്കുകയായിരുന്നു.
തുടർന്ന് കുട്ടി ക്ലാസ് മുറിയിൽ വച്ച് അവശനിലയിലാകുകയായിരുന്നു. ഉടൻ തന്നെ വിശാഖപട്ടണം കിങ് ജോർജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരണപ്പെട്ടുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ കൃത്യമായ മരണകാരണം വ്യക്തമാകൂ എന്ന് അധികൃതർ അറിയിച്ചു.
