കർണാടകയിൽ മലയാളി നഴ്സിംഗ് വിദ്യാർഥികൾ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു; രണ്ടു മരണം, 26 പേർക്ക് പരിക്ക്

ബംഗളൂരു: കർണാടകയിലെ ചിത്രദു‍ർഗയിൽ മലയാളി നഴ്സിംഗ് വിദ്യാർഥികൾ ഉൾപ്പെട്ട സംഘം സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് രണ്ടു പേർ മരിച്ചു. 26 പേർക്ക് പരിക്കേറ്റു. ബസിന്‍റെ ഡ്രൈവർ ഗുരുപ്രസാദും ക്ലീന‌ർ ശങ്കറുമാണ് മരിച്ചത്.

 

ദേശീയപാത 48ൽ അയ്മംഗല പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഗോവയിൽ നിന്ന് ബംഗളൂരുവിലേക്ക് വന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്.ബന്നാർഘട്ട റോഡിലെ യൂണിവേഴ്സൽ നഴ്സിംഗ് കോളജ് വിദ്യാർഥികളാണ് ബസിലുണ്ടായിരുന്നത്. 53 പേരായിരുന്നു ഉണ്ടായിരുന്നത്. പരിക്കേറ്റവരിൽ 19 പേരും മലയാളികളാണ്. ഇവരുടെ പരിക്ക് ഗുരുതരമല്ല


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!